
വിവാഹം പോലെ തന്നെ ചെലവേറിയ ഒന്നാണ് ഹണിമൂൺ. ഇന്ന് പലരും ഹണിമൂൺ ആഘോഷങ്ങൾക്ക് വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നതായി കാണാറുണ്ട്. എന്നാൽ, കുറഞ്ഞ ചെലവിൽ ഹണിമൂൺ ആഘോഷിക്കാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. അത്തരത്തിലുള്ള പ്രധാനപ്പെട്ട 5 ബജറ്റ് ഫ്രണ്ട്ലി ഹണിമൂൺ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1) മൂന്നാർ
കേരളത്തിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് മൂന്നാർ. തേയില തോട്ടങ്ങളും കോടമഞ്ഞും കുളിർകാറ്റുമെല്ലാം മൂന്നാറിന്റെ സവിശേഷതകളാണ്. ഇവിടെ മൂന്ന് പകലും രണ്ട് രാത്രികളുമടങ്ങുന്ന ട്രിപ്പ് പ്ലാൻ ചെയ്താൽ ചെലവ് 10,000 രൂപയിൽ താഴെ നിൽക്കും.
2) ശ്രീനഗർ
ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ ഹണിമൂണിനായി തെരഞ്ഞെടുക്കുന്നവർ നിരവധിയാണ്. ശ്രീനഗറിലേയ്ക്ക് മൂന്ന് രാത്രികളും രണ്ട് പകലുകളും അടങ്ങുന്ന ട്രിപ്പ് പ്ലാൻ ചെയ്താൽ ബജറ്റ് 10,000 രൂപയിൽ ഒതുങ്ങും.
3) ഉദയ്പൂർ
രാജസ്ഥാനിലെ 'റോയൽ സിറ്റി'യാണ് ഉദയ്പൂർ. ഉദയ്പൂരിലേയ്ക്ക് മൂന്ന് രാത്രികളും രണ്ട് പകലുകളുമടങ്ങുന്ന ഒരു ടൂർ പാക്കേജ് എടുത്താൽ 10,000 രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ.
4) ഗോവ
ഇന്ത്യയിലെ റൊമാന്റിക് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഗോവ. ബീച്ച് വൈബ് ഇഷ്ടപ്പെടുന്നവർക്ക് ഗോവ മികച്ച ഓപ്ഷനാണ്. 10,000 രൂപ ബജറ്റിലൊരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഗോവ ധൈര്യമായി പരിഗണിക്കാം.
5) ഊട്ടി
ഹണിമൂൺ ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ഊട്ടി. ബജറ്റ് ഫ്രണ്ട്ലി ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് ഊട്ടി പരിഗണിക്കാം. 10,000 രൂപയിൽ താഴെ മാത്രം ചെലവിൽ രണ്ടോ മൂന്നോ ദിവസത്തെ ട്രിപ്പ് പ്സാൻ ചെയ്യാൻ സാധിക്കും.
READ MORE: യൂറോപ്പിനോട് സാമ്യമുള്ള ഇന്ത്യയിലെ 5 അടിപൊളി ഡെസ്റ്റിനേഷനുകൾ