ഇതൊക്കെയാണ് പ്ലാനിംഗ്! മാക്ബുക്ക് വാങ്ങാൻ വിയറ്റ്നാമിലേയ്ക്ക്, ഇന്ത്യക്കാരന് 36,500 രൂപ ലാഭം, 11 ദിവസത്തെ അവധിക്കാലവും

Published : Aug 07, 2025, 02:35 PM IST
Vietnam

Synopsis

മാക്ബുക്ക് വാങ്ങാനായി വിയറ്റ്നാം യാത്ര നടത്തിയ ഇന്ത്യക്കാരന്‍റെ പ്ലാനിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

മാക്ബുക്ക് വാങ്ങാനായി വിയറ്റ്നാം യാത്ര നടത്തിയ ഇന്ത്യക്കാരന്‍റെ പ്ലാനിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിയറ്റ്നാമിൽ ആപ്പിളിന്റെ ഉത്പ്പന്നങ്ങൾക്ക് ഇന്ത്യയെ അപേക്ഷിച്ച് വില കുറവാണ്. മാക്ബുക്ക് വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല യാത്ര എന്നതാണ് ശ്രദ്ധേയമാകുന്നത്. പണം ലാഭിക്കാനും തിരക്കുകളിൽ നിന്ന് ഇടവേള എടുക്കാനും സമർത്ഥമായ മാർഗമായി വിയറ്റ്നാം യാത്ര എങ്ങനെ മാറിയെന്ന് വിശദീകരിച്ചുകൊണ്ട് റെഡ്ഡിറ്റ് ഉപയോക്താവ് (@Shuict) തന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

'ഇന്ത്യയിൽ 2 ലക്ഷത്തിലധികം വിലയുള്ള ഒരു മാക്ബുക്കോ ഐഫോണോ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ വിയറ്റ്നാമിലേക്ക് ഒരു ചെറിയ യാത്ര നടത്തുന്നതാണ് നല്ലത്' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഏറ്റവും വില കുറഞ്ഞ റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് ഹനോയിയിലേക്ക് പോയി. അവിടെ എത്തിയ ശേഷം തന്റെ ജോലികൾ ചെയ്യുകയും ഒപ്പം നഗരം ചുറ്റിക്കറങ്ങുന്നത് ആസ്വദിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

വിയറ്റ്നാമിൽ പതിനൊന്ന് ദിവസമാണ് ചെലവഴിച്ചത്. വെറും 48,000 രൂപയ്ക്ക് വിയറ്റ്നാം യാത്ര പൂർത്തിയാക്കിയെന്നതാണ് ആരെയും അമ്പരപ്പിക്കുന്നത്. വിയറ്റ്നാമിലെ ആപ്പിളിന്റെ ഉത്പ്പന്നങ്ങളുടെ വിലക്കുറവും വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ വാറ്റ് റീഫണ്ട് സംവിധാനവും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു പദ്ധതിയിലെ ഹൈലൈറ്റ്. ഇന്ത്യയിൽ കാർഡ് ഓഫറുകൾ ഉണ്ടെങ്കിൽ പോലും അദ്ദേഹം ആഗ്രഹിച്ച മാക്ബുക്കിന്റെ വില ഏകദേശം 1,85,000 രൂപയായിരിക്കും. എന്നാൽ, വാറ്റ് രേഖകൾ നൽകിയ ഒരു സ്റ്റോറിൽ നിന്ന് മാക്ബുക്ക് വാങ്ങി വിമാനത്താവളത്തിൽ റീഫണ്ട് ക്ലെയിം ചെയ്തതോടെ ഏകദേശം 1,48,000 രൂപയ്ക്ക് മാക്ബുക്ക് ലഭിച്ചു. ഇതിലൂടെ മാത്രം 36,500 രൂപയാണ് ലാഭമുണ്ടായത്.

മൊത്തത്തിലുള്ള ചെലവാണ് യാത്രയെ കൂടുതൽ ആകർഷകമാക്കുന്നത്. മാക്ബുക്ക്, വിമാന ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവയെല്ലാം ചേർത്ത് മുഴുവൻ യാത്രയ്ക്കും ഏകദേശം 2,80,000 രൂപയാണ് ചെലവായത്. വാറ്റ് റീഫണ്ട് പ്രോസസ്സ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആകെ ചെലവ് ഏകദേശം 1,97,000 രൂപയായി കുറഞ്ഞു. മാക്ബുക്കിന്റെ വില ഒഴിവാക്കിയതോടെ വിയറ്റ്നാം യാത്രയുടെ ചെലവ് ആകെ 48,000 രൂപ മാത്രമായി.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ