Malayalam

ശരിയായ പരിചരണം

ശരിയായ പരിചരണം നൽകിയാൽ ഒരു കാന്താരി മുളക് ചെടിയിൽ നിന്ന് തന്നെ വീട്ടാവശ്യത്തിനുള്ള മുളക് ലഭിക്കും. ഇവ കൂടുതൽ കാലം കായ്ഫലം തരുന്നവയാണ്.

Malayalam

സൂര്യപ്രകാശം

ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.

Image credits: Getty
Malayalam

ചട്ടിയിലോ ഗ്രോബാഗിലോ

തറയിൽ മാത്രമല്ല, നല്ല വലിപ്പമുള്ള ചട്ടിയിലോ ഗ്രോബാഗിലോ ഇത് എളുപ്പത്തിൽ വളർത്താം. മേൽമണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്ത് തടം ഒരുക്കുക.

Image credits: Getty
Malayalam

ചാണകപ്പൊടി

ചെടി നടുന്ന സമയത്ത് അടിവളമായി ഉണങ്ങിയ ചാണകപ്പൊടിയും അല്പം വേപ്പിൻപിണ്ണാക്കും ചേർക്കുക. തടത്തിൽ വെള്ളം കെട്ടിക്കിടക്കാതെ സുഗമമായി വാർന്നുപോകുന്ന സംവിധാനം ഉറപ്പാക്കുക.

Image credits: Getty
Malayalam

തലപ്പ് നുള്ളാം

ചെടി വളർന്നു വരുമ്പോൾ മുകളിലെ തലപ്പ് നുള്ളിയാൽ കൂടുതൽ ശാഖകൾ വന്ന് ചെടി ഇടതൂർന്ന് വളരും. ധാരാളം ശാഖകൾ വരുന്നതോടെ പൂക്കളുടെ എണ്ണവും വിളവും വർദ്ധിക്കും.

Image credits: Getty
Malayalam

വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം

ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ പുളിച്ച മോരോ തളിക്കുന്നത് ഇലച്ചുരുളൽ രോഗം തടയും.

Image credits: Getty
Malayalam

കഞ്ഞിവെള്ളം

അടുക്കളയിലെ ജൈവാവശിഷ്ടങ്ങളും കഞ്ഞിവെള്ളവും പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ ആരോഗ്യം കൂട്ടും.

Image credits: Getty
Malayalam

ജലസേചനവും ജൈവവളവും

കൃത്യമായ ജലസേചനവും ജൈവവളവും നൽകിയാൽ വർഷം മുഴുവൻ ഫ്രഷ് മുളക് വീട്ടിൽ നിന്ന് തന്നെ പറിച്ചെടുക്കാം.

Image credits: Getty

കറിവേപ്പില നടാനെന്തിനാണ് പറമ്പ്? ഒരിത്തിരി സ്ഥലം, ഇങ്ങനെ വളര്‍ത്താം

വീട്ടുമുറ്റത്തും ടെറസ്സിലും വളർത്താം, നന്നായി നോക്കിയാൽ നല്ല വിളവ്

വീട്ടിലെ ആവശ്യത്തിന് ഇഞ്ചി വീട്ടിൽ തന്നെ, വളരെ സിംപിളാണ്

ചീരയെന്തിനാണ് കടയിൽ നിന്നും വാങ്ങുന്നത്, നമുക്ക് തന്നെ വളർത്താമല്ലോ