Malayalam

കറിവേപ്പില

ഗ്രോ ബാഗിലും ചെറിയ പാത്രത്തിലും വരെ കറിവേപ്പില കാടുപോലെ വളർത്താം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

Malayalam

12x12 വലുപ്പമുള്ള ബാഗ്

ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ കുറഞ്ഞത് 12x12 വലുപ്പമുള്ള ബാഗ് തിരഞ്ഞെടുക്കുക.

Image credits: Getty
Malayalam

വേരുചീയൽ തടയാം

മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ സമമായി കലർത്തി തയാറാക്കുക. അല്പം വേപ്പിൻപിണ്ണാക്ക് ചേർത്താൽ വേരുചീയൽ തടയാം.

Image credits: Getty
Malayalam

വെയിൽ

ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലത്ത് വെക്കുക.

Image credits: Getty
Malayalam

വെള്ളം കെട്ടിനിന്നാൽ

മുകളിലെ മണ്ണ് ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക. വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞുപോകും!

Image credits: Getty
Malayalam

തലപ്പുകൾ നുള്ളുക

വളർന്നു വരുന്ന തലപ്പുകൾ കൃത്യമായി നുള്ളിക്കൊടുത്താൽ വശങ്ങളിൽ നിന്ന് പുതിയ ഒട്ടേറെ ശാഖകൾ വന്ന് ചെടി കാടുപോലെ വളരും.

Image credits: Getty
Malayalam

പുളിച്ച മോര്

നല്ലപോലെ പുളിച്ച മോര് 10 ഇരട്ടി വെള്ളം ചേർത്ത് തളിച്ചുകൊടുക്കുന്നതും ഒഴിച്ചുകൊടുക്കുന്നതും ചെടി പെട്ടെന്ന് വളരാനും ഇലകൾക്ക് നല്ല പച്ചപ്പുണ്ടാകാനും സഹായിക്കും.

Image credits: Getty
Malayalam

കടലപ്പിണ്ണാക്ക്

കടലപ്പിണ്ണാക്ക് 3-4 ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച ശേഷം അതിലേക്ക് കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ച് ആഴ്ചയിൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ ഒഴിച്ചു കൊടുക്കുക.

Image credits: Getty
Malayalam

വെളുത്തുള്ളി-വേപ്പെണ്ണ

വെളുത്ത കുത്തുകളും പുഴുക്കളും തടയാൻ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം അല്ലെങ്കിൽ സോപ്പു ലായനി ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കാം.

Image credits: Getty

വീട്ടുമുറ്റത്തും ടെറസ്സിലും വളർത്താം, നന്നായി നോക്കിയാൽ നല്ല വിളവ്

വീട്ടിലെ ആവശ്യത്തിന് ഇഞ്ചി വീട്ടിൽ തന്നെ, വളരെ സിംപിളാണ്

ചീരയെന്തിനാണ് കടയിൽ നിന്നും വാങ്ങുന്നത്, നമുക്ക് തന്നെ വളർത്താമല്ലോ

വീട്ടിലെ ചെടിയില്‍ തക്കാളി പിടിക്കുന്നില്ലേ? നിരാശ വേണ്ട, വഴിയുണ്ട്