ക്യാപ്സിക്കം അമിതമായ ചൂടും അമിതമായ തണുപ്പും ഇഷ്ടപ്പെടാത്ത ചെടിയാണ്. കേരളത്തിലെ കാലാവസ്ഥയിൽ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ക്യാപ്സിക്കം കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം.
agriculture Jan 29 2026
Author: Web Desk Image Credits:Getty
Malayalam
വിത്ത് പാകൽ
ട്രേകളിലോ തടങ്ങളിലോ വിത്ത് പാകി മുളപ്പിക്കുക. ഏകദേശം 21 മുതൽ 30 ദിവസം വരെ പ്രായമായ (4-5 ഇലകൾ വന്ന) തൈകൾ മാറ്റി നടാം.
Image credits: Getty
Malayalam
മണ്ണൊരുക്കൽ
ഗ്രോബാഗിലോ മണ്ണിലോ നടുമ്പോൾ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയ്‌ക്കൊപ്പം അല്പം കുമ്മായം കൂടി ചേർക്കുക. ഇത് മണ്ണിന്റെ പുളിരസം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
രോഗപ്രതിരോധം
തൈകൾ നടുന്നതിന് മുൻപ് അവയുടെ വേരുകൾ സ്യൂഡോമോണാസ് ലായനിയിൽ 20 മിനിറ്റ് മുക്കി വെക്കുന്നത് വാട്ടരോഗം തടയാൻ സഹായിക്കും.
Image credits: Getty
Malayalam
നനയ്ക്കുന്ന രീതി
മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്തണം. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വേനൽക്കാലത്ത് രണ്ടുനേരം നനയ്ക്കുന്നത് ഉചിതമാണ്.
Image credits: Getty
Malayalam
ഗോമൂത്ര പ്രയോഗം
ചെടികളുടെ വളർച്ചാഘട്ടത്തിൽ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച ഗോമൂത്രം ആഴ്ചയിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് ചെടി കരുത്തോടെ വളരാൻ സഹായിക്കും.
Image credits: Getty
Malayalam
സൂര്യപ്രകാശം
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. കഠിനമായ ഉച്ചവെയിലിൽ നിന്ന് സംരക്ഷിക്കാൻ ഷേഡ് നെറ്റുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
പൂ കൊഴിച്ചിൽ തടയാൻ
പൂക്കൾ ഉണ്ടാകുന്ന സമയത്ത് ഫിഷ് അമിനോ ആസിഡോ സ്യൂഡോമോണാസോ തളിക്കുന്നത് പൂക്കൾ കൊഴിയുന്നത് തടയാനും കൂടുതൽ കായ്കൾ പിടിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കീടനിയന്ത്രണം
ഇലച്ചുരുട്ടലും വെള്ളീച്ചശല്യവും ഒഴിവാക്കാൻ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കുക.
Image credits: Getty
Malayalam
താങ്ങ് നൽകൽ
ക്യാപ്സിക്കം കായ്കൾക്ക് ഭാരമുള്ളതിനാൽ ചെടി മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതിനാൽ വടികളോ കമ്പുകളോ ഉപയോഗിച്ച് ചെടിക്ക് നല്ലൊരു താങ്ങ് നൽകാൻ മറക്കരുത്.