പച്ചമുളക് കൃഷി ചെയ്യുമ്പോൾ മികച്ച വിളവ് ലഭിക്കാനായി എന്തൊക്കെ ചെയ്യാം?
agriculture Jan 14 2026
Author: Web Desk Image Credits:Getty
Malayalam
തലപ്പ് നുള്ളിക്കളയുക
ചെടി ഏകദേശം ഒരടി ഉയരം വെക്കുമ്പോൾ അതിന്റെ തലപ്പ് നുള്ളിക്കളയുക. ഇത് ചെടി വശങ്ങളിലേക്ക് പടരാനും കൂടുതൽ ശാഖകൾ ഉണ്ടാകാനും സഹായിക്കും. ശാഖകൾ കൂടിയാൽ കൂടുതൽ മുളകുകൾ ലഭിക്കും.
Image credits: Getty
Malayalam
സൂര്യപ്രകാശം
ദിവസവും 6-7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി നടാൻ. വെയിൽ കുറഞ്ഞാൽ ചെടി നീണ്ടു വളരുമെന്നല്ലാതെ മുളക് കുറവായിരിക്കും.
Image credits: Getty
Malayalam
ഈർപ്പം
മണ്ണിൽ എപ്പോഴും ഈർപ്പം വേണം. എന്നാൽ, വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. ചെടി പൂവിട്ടു തുടങ്ങുന്ന സമയത്ത് നന അല്പം കുറയ്ക്കുന്നത് പൂക്കൾ കൊഴിയുന്നത് തടയാൻ സഹായിക്കും.
Image credits: Getty
Malayalam
കടലപ്പിണ്ണാക്ക്
കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് 3-4 ദിവസം പുളിപ്പിച്ച ശേഷം അതിന്റെ തെളി നേർപ്പിച്ച് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്.
Image credits: Getty
Malayalam
ഫിഷ് അമിനോ ആസിഡ്
ഫിഷ് അമിനോ ആസിഡ് ചെടികൾക്ക് നല്ല കരുത്ത് നൽകുകയും കൂടുതൽ പൂവിടാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
കഞ്ഞിവെള്ളം
പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിക്കുന്നത് മുളകിന്റെ എരിവ് കൂട്ടാനും വളർച്ചയ്ക്കും നല്ലതാണ്.
Image credits: Getty
Malayalam
വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം
ഇലമുരടിപ്പ് തടയാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ കാന്താരി മുളക് ലായനി ആഴ്ചയിലൊരിക്കൽ ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കുക.
Image credits: Getty
Malayalam
കായം
പൂക്കൾ അധികമായി കൊഴിയുന്നുണ്ടെങ്കിൽ ഒരു നുള്ള് കായം വെള്ളത്തിൽ കലക്കി തളിക്കുന്നത് ഫലപ്രദമാണ്.
Image credits: Getty
Malayalam
മണ്ണ് ഇളക്കി കൊടുക്കാം
രണ്ടാഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട്ടിലെ മണ്ണ് പതുക്കെ ഇളക്കി കൊടുക്കുന്നത് വേരുകളിലേക്ക് വായുസഞ്ചാരം എത്താൻ സഹായിക്കും. ഈ സമയത്ത് അല്പം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാവുന്നതാണ്.
Image credits: Getty
Malayalam
കുമ്മായം
മണ്ണിൽ അല്പം കുമ്മായം ചേർക്കുന്നത് കാൽസ്യം ലഭിക്കാനും പൂ കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.