വഴുതന മിക്കവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. വീട്ടിൽ തന്നെ വഴുതന നട്ടുവളർത്താം. മികച്ച് വിളവ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.
agriculture Jan 16 2026
Author: Web Desk Image Credits:Getty
Malayalam
ഇനങ്ങൾ
വിത്തിടുമ്പോൾ നല്ല വിളവ് തരുന്ന നീലകണ്ഠ, സൂര്യ (വയലറ്റ് നിറം), ശ്വേത (വെള്ള നിറം), ഹരിത (പച്ച നിറം) തുടങ്ങിയ ഇനങ്ങൾ തിരഞ്ഞെടുക്കുക.
Image credits: Getty
Malayalam
മാറ്റി നടാം
വിത്ത് പാകി മുളച്ച് 4-5 ഇലകൾ വരുമ്പോൾ (ഏകദേശം 30 ദിവസം) തൈകൾ മാറ്റി നടാം. വൈകുന്നേരങ്ങളിൽ നടുന്നതാണ് ഉചിതം.
Image credits: Getty
Malayalam
വേപ്പിൻ പിണ്ണാക്ക്
നടുമ്പോൾ കുഴിയിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കുക. ഒപ്പം അല്പം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിലെ കീടങ്ങളെ അകറ്റാൻ സഹായിക്കും.
Image credits: Getty
Malayalam
കടലപ്പിണ്ണാക്ക്
ചെടി വളരുന്നതിനനുസരിച്ച് 15-20 ദിവസം കൂടുമ്പോൾ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ചു കൊടുക്കുന്നത് വഴുതന പെട്ടെന്ന് വളരാൻ സഹായിക്കും.
Image credits: Getty
Malayalam
ഫിഷ് അമിനോ ആസിഡ്
മാസത്തിൽ രണ്ട് തവണ ഫിഷ് അമിനോ ആസിഡ് നേർപ്പിച്ചത് തളിച്ചു കൊടുക്കുന്നത് കായ്‌പിടുത്തം കൂട്ടും.
Image credits: Getty
Malayalam
വെയിൽ
വഴുതനയ്ക്ക് നന്നായി വെയിൽ ആവശ്യമാണ്. ദിവസവും കുറഞ്ഞത് 5-6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ഇടമായിരിക്കണം.
Image credits: Getty
Malayalam
ഈർപ്പം
മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്തണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. വേനൽക്കാലത്ത് ദിവസവും നനയ്ക്കുക.
Image credits: Getty
Malayalam
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
കേടുവന്ന തണ്ടുകളും കായ്കളും മുറിച്ചു മാറ്റി നശിപ്പിക്കുക. പ്രതിരോധത്തിന് ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം.
Image credits: Getty
Malayalam
കരിഞ്ഞ ഇലകൾ
ഇലപ്പേൻ, വെള്ളീച്ച എന്നിവ നിയന്ത്രിക്കാൻ മഞ്ഞക്കെണികൾ വെക്കാം. ചെടി വളർന്നു വരുമ്പോൾ താഴത്തെ കരിഞ്ഞ ഇലകൾ നീക്കം ചെയ്യുക. ഇത് ചെടിയിലേക്ക് കാറ്റും വെളിച്ചവും കടക്കാൻ സഹായിക്കും.
Image credits: Getty
Malayalam
പുളിപ്പിച്ച കഞ്ഞിവെള്ളം
പൂക്കൾ വിരിയുന്ന സമയത്ത് പുളിപ്പിച്ച കഞ്ഞിവെള്ളം തെളിച്ചെടുത്ത് ഒഴിച്ചു കൊടുക്കുന്നത് പൂ കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.