Malayalam

വീട്ടിൽ തന്നെ

ഒരുപാട് പോഷകങ്ങളുള്ള ചീര നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളർത്തിയെടുക്കാം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

Malayalam

നല്ലയിനം വിത്തുകൾ

പ്രതിരോധശേഷിയുള്ളതും നമ്മുടെ പ്രദേശത്തിന് അനുയോജ്യവുമായ നല്ലയിനം വിത്തുകൾ (ഉദാഹരണത്തിന്: അരുൺ പോലെയുള്ള ചുവന്ന ചീരയിനങ്ങൾ അല്ലെങ്കിൽ പച്ചച്ചീര) തിരഞ്ഞെടുക്കുക.

Image credits: Getty
Malayalam

സൂര്യപ്രകാശം

ചീരയ്ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം. ദിവസം കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ.

Image credits: Getty
Malayalam

മണ്ണൊരുക്കൽ

നല്ല നീർവാർച്ചയുള്ള മണ്ണാണ് ചീരയ്ക്ക് പ്രധാനം. മണ്ണും മണലും ഒപ്പം ചാണകപ്പൊടിയോ കമ്പോസ്റ്റോ തുല്യഅളവിൽ ചേർത്ത് വേണം തടം അല്ലെങ്കിൽ ഗ്രോബാഗ് ഒരുക്കാൻ.

Image credits: Getty
Malayalam

നനയ്ക്കൽ

ചീരയ്ക്ക് ആവശ്യത്തിന് ഈർപ്പം വേണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. രാവിലെയോ വൈകുന്നേരമോ മിതമായി നനച്ചു കൊടുക്കുക.

Image credits: Getty
Malayalam

അകലവും മാറ്റിനടീലും

വിത്ത് പാകി മുളച്ച് 2-3 ആഴ്ചയാകുമ്പോൾ ശക്തമായ തൈകൾ മാത്രം മാറ്റി നടുക. തൈകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നത് അവയ്ക്ക് നന്നായി വളരാൻ ഇടം നൽകും.

Image credits: Getty
Malayalam

ജൈവവളപ്രയോഗം

നൈട്രജൻ അടങ്ങിയ വളങ്ങളാണ് ചീരയുടെ ഇലകൾ തഴച്ചു വളരാൻ സഹായിക്കുന്നത്. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച കടലപ്പിണ്ണാക്ക്-ചാണക ലായനി, ഫിഷ് അമിനോ ആസിഡ് എന്നിവ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.

Image credits: Getty
Malayalam

ഇലപ്പുള്ളി രോഗം

ചീരയെ ബാധിക്കുന്ന പ്രധാന വില്ലനാണ് ഇലകളിൽ കാണുന്ന പുള്ളിരോഗം. ഇത് തടയാൻ തുടക്കത്തിൽ തന്നെ 1% വീര്യമുള്ള ബോർഡോ മിശ്രിതമോ സ്യൂഡോമോണാസ് ലായനിയോ ഇലകളുടെ ഇരുവശത്തും തളിച്ചു കൊടുക്കുക.

Image credits: Getty
Malayalam

കീട നിയന്ത്രണം

ഇലപ്പേൻ, പച്ചപ്പുഴു എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് ലായനി ആഴ്ചയിലൊരിക്കൽ വൈകുന്നേരങ്ങളിൽ തളിക്കാം.

Image credits: Getty
Malayalam

കൃത്യമായ വിളവെടുപ്പ്

ചീര അധികം മൂത്തുപോകുന്നതിന് മുൻപ് തന്നെ വിളവെടുക്കുക. ചുവടോടെ പിഴുതെടുക്കുന്നതിന് പകരം മുകളിൽ നിന്ന് ഇലകളും തണ്ടും മുറിച്ചെടുക്കാം. 

Image credits: Getty

വീട്ടിലെ ചെടിയില്‍ തക്കാളി പിടിക്കുന്നില്ലേ? നിരാശ വേണ്ട, വഴിയുണ്ട്

കറിവേപ്പില നട്ടിട്ടും നന്നാവുന്നില്ലേ? തഴച്ചുവളരാനിതാ ചില ടിപ്സ്

മല്ലിയിലയ്ക്കെന്തിന് കടയിൽ പോണം? നമ്മുടെ അടുക്കളയിൽ തന്നെ വളർത്താം

കഞ്ഞിവെള്ളവും മോരുമുണ്ടോ? സൂര്യപ്രകാശമുണ്ടോ? പച്ചമുളക് ഇഷ്ടം പോലെ