Malayalam

വീട്ടിൽ തന്നെ

വീട്ടിലെ ആവശ്യങ്ങൾക്കുള്ള ഇഞ്ചിക്കെന്തിന് കടയിൽ പോണം? വീട്ടിൽ തന്നെ വളർത്തിയെടുത്താലോ? എന്തൊക്കെ ശ്രദ്ധിക്കാം?

Malayalam

മികച്ച വിത്ത്

കടയിൽ നിന്ന് വാങ്ങുന്ന ഇഞ്ചി ഉപയോഗിച്ച് തന്നെ നടാം. ഒന്നിലധികം മുളകളുള്ള, ഉണങ്ങിപ്പോകാത്ത, വലിപ്പമുള്ള ഇഞ്ചി കഷ്ണങ്ങൾ തിരഞ്ഞെടുക്കുക. 

Image credits: google
Malayalam

അനുയോജ്യമായ പാത്രം / സ്ഥലം

ഇഞ്ചി താഴേക്ക് എന്നതിനേക്കാൾ വശങ്ങളിലേക്കാണ് പടർന്ന് വളരുന്നത്. അതിനാൽ ആഴത്തേക്കാൾ വീതികൂടിയ ചട്ടികളോ പ്ലാസ്റ്റിക് ചാക്കുകളോ തിരഞ്ഞെടുക്കുക. ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.

Image credits: google
Malayalam

മണ്ണൊരുക്കൽ

വെള്ളക്കെട്ട് ഇഞ്ചിക്ക് വില്ലനാണ്. അതിനാൽ ചകിരിച്ചോറ്, ചാണകപ്പൊടി/കമ്പോസ്റ്റ്, നല്ല നനവുള്ള മണ്ണ്, കുറച്ച് മണൽ എന്നിവ സമമായി കലർത്തി പോട്ടിംഗ് മിക്സ് തയ്യാറാക്കുക.

Image credits: google
Malayalam

നടുന്ന രീതി

ഇഞ്ചിക്കഷ്ണങ്ങൾ മണ്ണിൽ 1 മുതൽ 2 ഇഞ്ച് വരെ മാത്രം താഴ്ത്തി വെക്കുക. മുളകൾ മേൽപോട്ട് നിൽക്കുന്ന രീതിയിൽ വേണം നടാൻ. മുകളിൽ നേരിയ അളവിൽ മണ്ണ് തട്ടി മൂടുക.

Image credits: google
Malayalam

വെളിച്ചം

കടുത്ത നേരിട്ടുള്ള വെയിൽ ആവശ്യമില്ല. ഭാഗികമായ തണലുള്ള സ്ഥലങ്ങളാണ് അനുയോജ്യം. ദിവസവും 2-5 മണിക്കൂർ മാത്രം വെയിൽ കിട്ടുന്ന ജനലരികുകൾ, ബാൽക്കണി, മരത്തണലുകൾ മികച്ചതാണ്.

Image credits: google
Malayalam

നന

മണ്ണിലെപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. മണ്ണിലെ മുകൾഭാഗം ഉണങ്ങുമ്പോൾ മാത്രം നനയ്ക്കുക. ഓരോ മാസവും കുറച്ച് ജൈവവളമോ അല്പം ചാരമോ ഇട്ടുകൊടുക്കാം.

Image credits: google
Malayalam

മൾച്ചിംഗ്

ഇഞ്ചി നട്ടശേഷം ഉണങ്ങിയ ഇലകളോ, വൈക്കോലോ മുകളിൽ വിതറി മൂടാം. ഈര്‍പ്പം നിലനില്‍ക്കും. കളകള്‍ വളരില്ല. 8-10 മാസത്തിനുള്ളിൽ ഇഞ്ചി ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോൾ വിളവെടുക്കാം.

Image credits: google

ചീരയെന്തിനാണ് കടയിൽ നിന്നും വാങ്ങുന്നത്, നമുക്ക് തന്നെ വളർത്താമല്ലോ

വീട്ടിലെ ചെടിയില്‍ തക്കാളി പിടിക്കുന്നില്ലേ? നിരാശ വേണ്ട, വഴിയുണ്ട്

കറിവേപ്പില നട്ടിട്ടും നന്നാവുന്നില്ലേ? തഴച്ചുവളരാനിതാ ചില ടിപ്സ്

മല്ലിയിലയ്ക്കെന്തിന് കടയിൽ പോണം? നമ്മുടെ അടുക്കളയിൽ തന്നെ വളർത്താം