വീട്ടുമുറ്റത്തോ ടെറസ്സിലോ വഴുതന വളർത്താം. കൂടുതൽ വിളവെടുക്കാൻ ചില ടിപ്സ് ഇതാ.
agriculture Jul 24 2026
Author: Web Desk Image Credits:Getty
Malayalam
നല്ല സൂര്യപ്രകാശം
വഴുതനച്ചെടിക്ക് ധാരാളം വെയിൽ ആവശ്യമാണ്. ദിവസം കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലം തന്നെ നടാനായി തിരഞ്ഞെടുക്കുക.
Image credits: Getty
Malayalam
മണ്ണ് ഒരുക്കൽ
വെള്ളം കെട്ടിക്കിടക്കാത്ത, നീർവാർച്ചയുള്ള മണ്ണ് അനുയോജ്യം. ചകിരിച്ചോറ്, ചാണകപ്പൊടി/കമ്പോസ്റ്റ്, അല്പം വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് മണ്ണ് നന്നായി ഇളക്കി ഒരുക്കുക.
Image credits: Getty
Malayalam
ശരിയായ അകലം
തൈകൾ തമ്മിൽ കുറഞ്ഞത് 1.5 മുതൽ 2 അടി വരെ അകലം നൽകണം. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു ബാഗിൽ ഒരു തൈ മാത്രം നടുന്നതാണ് കൂടുതൽ വളർച്ചയ്ക്കും വിളവിനും നല്ലത്.
Image credits: Getty
Malayalam
കൃത്യമായ നന
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വേനൽക്കാലത്ത് ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കണം.
Image credits: Getty
Malayalam
ജൈവ വളപ്രയോഗം
ചെടി വളർന്നു തുടങ്ങുമ്പോൾ 15-20 ദിവസം കൂടുമ്പോൾ മേൽവളം നൽകണം
Image credits: Getty
Malayalam
ജൈവ കീടനിയന്ത്രണം
വഴുതനയെ പ്രധാനമായും ബാധിക്കുന്നത് തണ്ടുതുരപ്പൻ, കായതുരപ്പൻ, വെള്ളീച്ച എന്നിവയാണ്. ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം/ വേപ്പെണ്ണ-സോപ്പ് ലായനി തളിക്കുക.
Image credits: Getty
Malayalam
താങ്ങ് നൽകുക
വഴുതന വളർന്ന് നിറയെ കായ്കൾ ഉണ്ടാകുമ്പോൾ ഭാരം കാരണം ചെടി മറിഞ്ഞുവീഴാനോ ശാഖകൾ ഒടിയാനോ സാധ്യതയുണ്ട്. അതിനാൽ ചെടിയുടെ കൂടെ ഒരു ചെറിയ മരക്കമ്പ് കുത്തിനിർത്തി കെട്ടിക്കൊടുക്കുക.
Image credits: Getty
Malayalam
പ്രൂണിംഗ്
മണ്ണോട് ചേർന്നുനിൽക്കുന്ന പഴകിയതും രോഗം ബാധിച്ചതുമായ താഴ്ഭാഗത്തെ ഇലകൾ കൃത്യമായി വെട്ടിമാറ്റുക. ഇത് ചെടിക്ക് നല്ല കാറ്റും വെളിച്ചവും കിട്ടാനും രോഗങ്ങൾ പടരാതിരിക്കാനും സഹായിക്കും.