വഴുതനയിൽ പുഴുക്കുത്താണോ? വിഷമിക്കേണ്ട മാറ്റാൻ മാർഗമുണ്ട്. നടുമ്പോൾ തന്നെ മണ്ണിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിലെ കീടങ്ങളെ നശിപ്പിക്കാൻ സഹായിക്കും.
agriculture Feb 04 2026
Author: Web Desk Image Credits:Getty
Malayalam
തൈകൾ പരിശോധിക്കാം
വാടിയ തണ്ടുകൾ കണ്ടാൽ അവ ഉടൻ മുറിച്ചുമാറ്റുക. അതിനുള്ളിലെ പുഴുക്കളാണ് പിന്നീട് കായകളെ നശിപ്പിക്കുന്നത്.
Image credits: Getty
Malayalam
വേപ്പെണ്ണ മാജിക്
ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-സോപ്പ് മിശ്രിതം ചെടിയിൽ തളിക്കുന്നത് കീടങ്ങളെ അകറ്റി നിർത്തും.
Image credits: Getty
Malayalam
മഞ്ഞക്കെണി സ്ഥാപിക്കാം
കായീച്ചകളെയും മറ്റു പറക്കുന്ന കീടങ്ങളെയും ആകർഷിക്കാൻ മഞ്ഞക്കെണി തോട്ടത്തിൽ തൂക്കുക.
Image credits: Getty
Malayalam
ഫെറമോൺ കെണി
തണ്ടുതുരപ്പൻ പുഴുക്കളുടെ മാതൃശലഭങ്ങളെ കുടുക്കാൻ ഫെറമോൺ കെണികൾ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
Image credits: Getty
Malayalam
പുകയില കഷായം
കീടബാധ അല്പം കൂടുതലാണെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പുകയില കഷായം തളിക്കുക.
Image credits: Getty
Malayalam
നശിച്ച കായകൾ മാറ്റുക
പുഴുക്കുത്തേറ്റ കായകൾ ചെടിയിൽ തന്നെ നിർത്തരുത്. അവ പറിച്ചു മാറ്റി കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യുക.
Image credits: Getty
Malayalam
ബ്യൂവേറിയ ബാസിയാന
പുഴുക്കളെ നശിപ്പിക്കാൻ 'ബ്യൂവേറിയ ബാസിയാന' എന്ന ജൈവ കുമിൾനാശിനി വൈകുന്നേരങ്ങളിൽ തളിക്കാം.