കാന്താരി കൃഷി ആരംഭിക്കാൻ ഏറ്റവും നല്ല സമയം മാർച്ച് അവസാന വാരമാണ്. ഏത് കാലാവസ്ഥയിലും വളരുമെങ്കിലും വേനൽ അവസാനത്തോടെ നടുന്നത് ചെടി കരുത്തോടെ വളരാൻ സഹായിക്കും.
agriculture Feb 02 2026
Author: Web Desk Image Credits:Getty
Malayalam
കാന്താരി വിത്ത്
നല്ലതുപോലെ പഴുത്ത ചുവന്ന കാന്താരി മുളകിൽ നിന്ന് വിത്തുകൾ ശേഖരിക്കുക. കേടില്ലാത്തതും വലിപ്പമുള്ളതുമായ വിത്തുകൾ മികച്ച വിളവ് ഉറപ്പാക്കുന്നു.
Image credits: Getty
Malayalam
പാകും മുമ്പ്
പാകുന്നതിന് മുമ്പ് വിത്തുകൾ അര മണിക്കൂർ സ്യൂഡോമോണസ് ലായനിയിലോ വെള്ളത്തിലോ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കാനും രോഗങ്ങളെ തടയാനും സഹായിക്കും.
Image credits: Getty
Malayalam
4-5 ദിവസം
വിത്തുകൾ അധികം ആഴത്തിലല്ലാതെ പാകുക. 4-5 ദിവസത്തിനുള്ളിൽ വിത്ത് മുളയ്ക്കും. തൈകൾക്ക് 4-5 ഇലകൾ വന്നാൽ അവ മാറ്റി നടാൻ പാകമാകും.
Image credits: Getty
Malayalam
ദീർഘകാലം
ഗ്രോബാഗിലോ മണ്ണിലോ മാറ്റി നടാം. കാന്താരി ഒരുപാട് വർഷം നിലനിൽക്കുന്ന വിളയായതുകൊണ്ട് (5 വർഷം വരെ) മാറ്റി നടുമ്പോൾ ചെടികൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം.
Image credits: Getty
Malayalam
കുമ്മായം
നടുന്ന കുഴിയിൽ കുറച്ച് കുമ്മായം ചേർക്കുന്നത് മണ്ണിന്‍റെ പുളിപ്പ് കുറയ്ക്കാൻ നല്ലതാണ്. ഒരാഴ്ചയ്ക്ക് ശേഷം ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകാം.
Image credits: Getty
Malayalam
സൂര്യപ്രകാശം
കാന്താരിക്ക് ഭാഗികമായ തണൽ ഇഷ്ടമാണെങ്കിലും, ദിവസവും 5-6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നത് ധാരാളം മുളക് ഉണ്ടാകാൻ അത്യാവശ്യമാണ്.
Image credits: Getty
Malayalam
ജലസേചനം
മണ്ണിലെ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കുക. മണ്ണ് ഉണങ്ങുന്നതനുസരിച്ച് കൃത്യമായ ഇടവേളകളിൽ (2-3 ദിവസത്തിലൊരിക്കൽ) നനയ്ക്കണം. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
Image credits: Getty
Malayalam
വിളവിന്
കടലപ്പിണ്ണാക്ക് വെള്ളത്തിൽ പുളിപ്പിച്ച് 10 ഇരട്ടി വെള്ളം ചേർത്ത് ഒഴിക്കുന്നത് വിളവ് വർദ്ധിപ്പിക്കും. മാസത്തിലൊരിക്കൽ ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും ഗുണകരമാണ്.
Image credits: Getty
Malayalam
വേപ്പെണ്ണ
ഇലച്ചുരുട്ടൽ മാറ്റാൻ വേപ്പെണ്ണ-സോപ്പ് മിശ്രിതം ഉപയോഗിക്കാം. കൃത്യമായി തലപ്പുകൾ നുള്ളി വിടുന്നത് പുതിയ ശാഖകൾ ഉണ്ടാകാനും കൂടുതൽ മുളകുകൾ ഉണ്ടാകാനും സഹായിക്കും.