അടുക്കളയിലെ ആവശ്യത്തിനുള്ള മല്ലിയില നമ്മുടെ അടുക്കളയിൽ തന്നെ വളർത്തിയെടുത്താലോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
agriculture Jul 11 2026
Author: Web Desk Image Credits:Getty
Malayalam
മല്ലി വിത്ത്
കറികളിൽ ഉപയോഗിക്കുന്ന മുഴുവൻ മല്ലി വിത്ത് രണ്ടായി പിളർത്തിയെടുക്കുക (വിത്ത് പൊടിഞ്ഞു പോകാതെ ശ്രദ്ധിക്കണം).
Image credits: Getty
Malayalam
കുതിർത്തു വെക്കുക
രണ്ടായി പിളർത്തിയെടുത്ത വിത്തുകൾ 12 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് വിത്തുകൾ വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
സുഷിരങ്ങളിട്ട് എടുക്കുക
ഒരു ചെടിച്ചട്ടിയോ, പ്ലാസ്റ്റിക് ഡപ്പികളോ, അല്ലെങ്കിൽ ഒഴിഞ്ഞ പാലിന്റെ കവറുകളോ അടിയിൽ വെള്ളം വാർന്നു പോകാൻ സുഷിരങ്ങളിട്ട് എടുക്കുക.
Image credits: Getty
Malayalam
മണ്ണ് അയവുള്ളതായിരിക്കണം
ചാണകപ്പൊടി /കമ്പോസ്റ്റ്, ചകിരിച്ചോറ്, മണ്ണ് എന്നിവ തുല്യഅളവിൽ കലർത്തിയെടുക്കുക. മണ്ണ് അയവുള്ളതായിരിക്കണം. തയ്യാറാക്കിവെച്ച മണ്ണിലേക്ക് കുതിർത്ത മല്ലിവിത്തുകൾ വിതറിക്കൊടുക്കുക.
Image credits: Getty
Malayalam
മണ്ണ് അല്ലെങ്കിൽ ചകിരിച്ചോറ്
അതിനു മുകളിലായി വളരെ നേർത്ത രീതിയിൽ (ഏകദേശം ഒരു അര സെന്റീമീറ്റർ കനത്തിൽ) മണ്ണ് അല്ലെങ്കിൽ ചകിരിച്ചോറ് തൂവി വിത്തുകൾ മൂടുക.
Image credits: Getty
Malayalam
നനച്ചു കൊടുക്കുക
ഒരു സ്പ്രേയർ ഉപയോഗിച്ചോ കൈകൊണ്ട് തളിച്ചോ പതുക്കെ നനച്ചു കൊടുക്കുക. നേരിട്ട് വെള്ളം ഒഴിച്ച് കൊടുത്താൽ വിത്തുകൾ ആഴത്തിൽ പോവുകയോ ഒലിച്ചു പോവുകയോ ചെയ്യും.
Image credits: Getty
Malayalam
സൂര്യപ്രകാശം
മല്ലി മുളയ്ക്കാൻ മിതമായ സൂര്യപ്രകാശം ആവശ്യമാണ്. അടുക്കളയിലെ ജനൽപ്പിടിയിലോ നന്നായി വെളിച്ചം കിട്ടുന്ന ബാല്ക്കണിയിലോ ഇത് എടുത്തു വെക്കാം.
Image credits: Getty
Malayalam
നേരിയ ഈർപ്പം
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്
Image credits: Getty
Malayalam
മുളച്ചു വരും
സാധാരണയായി 7 മുതൽ 10 ദിവസത്തിനകം മല്ലിവിത്തുകൾ മുളച്ചു വരും. 30 മുതൽ 45 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പുതിയ സുഗന്ധമുള്ള മല്ലിയില അടുക്കളയിൽ നിന്ന് തന്നെ നുള്ളിയെടുക്കാൻ പാകമാകും.
Image credits: Getty
Malayalam
മുകളിൽ നിന്നുള്ള ഇലകൾ മാത്രം
ചെടിയുടെ മുകളിൽ നിന്നുള്ള ഇലകൾ മാത്രം നുള്ളിയെടുത്താൽ താഴെ നിന്ന് വീണ്ടും പുതിയ ഇലകൾ വളർന്നു വന്നുകൊള്ളും.