അടുക്കളത്തോട്ടത്തിലെയോ, ചട്ടിയില്‍ വച്ചതോ ആയ കറിവേപ്പില തീരെ നന്നാവുന്നില്ലേ? തഴച്ചുവളരാൻ ഇതാ ചില ടിപ്സുകൾ
agriculture Jul 13 2026
Author: Web Desk Image Credits:Getty
Malayalam
പുളിച്ച മോര് അല്ലെങ്കിൽ തൈര്
കറിവേപ്പിലയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ച ഒന്നാണ് പുളിച്ച മോര്. ഒരല്പം പുളിച്ച മോരോ തൈരോ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.
Image credits: Getty
Malayalam
കഞ്ഞിവെള്ളം പുളിപ്പിച്ചത്
കഞ്ഞിവെള്ളം കളയാതെ മാറ്റിവെച്ച് രണ്ടോ മൂന്നോ ദിവസം പുളിപ്പിക്കുക. ഇതിലേക്ക് അത്രയും തന്നെ വെള്ളം ചേർത്ത് കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിക്കാം.
Image credits: Getty
Malayalam
പതിവായി തലപ്പ് നുള്ളുക
കറിവേപ്പില മുകളിലേക്ക് മാത്രം നീണ്ടുപോകാതെ വശങ്ങളിലേക്ക് പടർന്നു പന്തലിക്കാൻ തലപ്പുകൾ നുള്ളി വിടുന്നത് വളരെ നല്ലതാണ്.
Image credits: Getty
Malayalam
ആവശ്യത്തിന് സൂര്യപ്രകാശം
കറിവേപ്പിലയ്ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. ദിവസവും കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലത്തായിരിക്കണം ഇത് നടേണ്ടത്.
Image credits: Getty
Malayalam
അമിതമായി വെള്ളമൊഴിക്കരുത്
മണ്ണിൽ എപ്പോഴും ഈർപ്പം വേണമെങ്കിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വേരുകൾ ചീഞ്ഞുപോകാൻ ഇത് കാരണമാകും. മുകളിലെ മണ്ണ് ഉണങ്ങിയതിനു ശേഷം മാത്രം അടുത്ത തവണ നനയ്ക്കുക.
Image credits: Getty
Malayalam
എപ്സം സാൽറ്റ്
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ എപ്സം സാൽറ്റ് ലയിപ്പിച്ച് മാസം ഒരിക്കൽ ഇലകളിൽ തളിച്ചു കൊടുക്കുകയോ ചുവട്ടിൽ ഒഴിക്കുകയോ ചെയ്യാം.
Image credits: Getty
Malayalam
ചായപ്പൊടിയും മുട്ടത്തോടും
ഉപയോഗിച്ച ശേഷം കഴുകി ഉണക്കിയ ചായപ്പൊടിയും നന്നായി പൊടിച്ച മുട്ടത്തോടും കറിവേപ്പിലയുടെ ചുവട്ടിലെ മണ്ണിൽ ഇളക്കി ചേർക്കുന്നത് ചെടിക്ക് ആവശ്യമായ നൈട്രജനും കാത്സ്യവും നൽകും.
Image credits: Getty
Malayalam
കായവെള്ളം തളിക്കുക
കറിവേപ്പിലയെ ബാധിക്കുന്ന കീടങ്ങളെ അകറ്റാനും ചെടിയുടെ ആരോഗ്യത്തിനും കായം കലക്കിയ വെള്ളം മികച്ചതാണ്.
Image credits: Getty
Malayalam
വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും
മാസത്തിലൊരിക്കൽ കറിവേപ്പിലയുടെ ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി കുറച്ച് വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്തു കൊടുക്കുക. രോഗങ്ങളിൽ നിന്നും പ്രാണികളിൽ നിന്നും ചെടിയെ സംരക്ഷിക്കും.