വീട്ടിലെ അടുക്കളത്തോട്ടത്തിലോ ഗ്രോ ബാഗുകളിലോ വളർത്തുന്ന തക്കാളിച്ചെടിയിൽ നിന്ന് തക്കാളി കിട്ടുന്നില്ലേ? ഇതാ ശ്രദ്ധിക്കാൻ കുറച്ച് കാര്യങ്ങൾ.
agriculture Jul 16 2026
Author: Web Desk Image Credits:Getty
Malayalam
സൂര്യപ്രകാശം
തക്കാളി പിടിക്കണമെങ്കിൽ നല്ല സൂര്യപ്രകാശം വേണം. ദിവസം കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടികൾ വെക്കാം.
Image credits: Getty
Malayalam
ശരിയായ നനയ്ക്കൽ രീതി
കൃത്യമായ ഇടവേളകളിൽ നനയ്ക്കേണ്ടത് അത്യാവശ്യമാണ്. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. രാവിലെ നനയ്ക്കുന്നതാണ് ഉചിതം.
Image credits: Getty
Malayalam
ഫംഗസ് രോഗങ്ങൾ
ചുവട്ടിലേക്ക് നേരിട്ട് വെള്ളം ഒഴിക്കുക. ഇലകളിലും തണ്ടിലും വെള്ളം വീഴുന്നത് ഫംഗസ് രോഗങ്ങൾ വരാൻ കാരണമാകും.
Image credits: Getty
Malayalam
താങ്ങ് കൊടുക്കൽ
ചെടി വരുമ്പോൾ തന്നെ ശക്തമായ കമ്പോ വടിയോ ഉപയോഗിച്ച് താങ്ങ് കൊടുക്കുക. തക്കാളിയുടെ ഭാരം കാരണം തണ്ടുകൾ ഒടിഞ്ഞു പോകാതിരിക്കാനും, കായ്കൾ മണ്ണിൽ മുട്ടി ചീഞ്ഞുപോകാതിരിക്കാനും സഹായിക്കും.
Image credits: Getty
Malayalam
അടിവളവും ജൈവവള പ്രയോഗവും
നടീൽ മിശ്രിതത്തിൽ നല്ലപോലെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കണം. ചെടി വളരുമ്പോള്‍ 15 ദിവസത്തിലൊരിക്കൽ കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിച്ചു കൊടുക്കാം.
Image credits: Getty
Malayalam
പ്രൂണിംഗ്
ചെടിയുടെ ചുവട്ടുഭാഗത്തുള്ള, മണ്ണോട് ചേർന്നു നിൽക്കുന്ന ഇലകൾ മുറിച്ചു മാറ്റുക. ഇത് മണ്ണിൽ നിന്നുള്ള ഫംഗസ് ബാധ തടയും.
Image credits: Getty
Malayalam
പരാഗണം
പാത്രങ്ങളിൽ വളർത്തുമ്പോൾ പരാഗണം നടക്കാൻ കാറ്റോ തേനീച്ചകളോ കുറവാണെങ്കിൽ, പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ശാഖകളിൽ രാവിലെ പതുക്കെ ഒന്ന് വിരൽ കൊണ്ട് തട്ടി കൊടുക്കുക.
Image credits: Getty
Malayalam
കാൽസ്യത്തിന്റെ കുറവ്
കാൽസ്യത്തിന്റെ കുറവ് ഒഴിവാക്കാൻ ചെടി നടുമ്പോഴും ഇടയ്ക്കും അല്പം കുമ്മായം അല്ലെങ്കിൽ മുട്ടത്തോട് പൊടിച്ചത് മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
രോഗ-കീട നിയന്ത്രണം
തക്കാളിയെ ബാധിക്കുന്ന പ്രധാന വില്ലനാണ് ഇലച്ചുരുട്ടലും വെള്ളീച്ചകളും. തടയാൻ ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് ലായനി ഇലകളുടെ ഇരുവശത്തും തളിക്കാം.