Malayalam

പടവലം കൃഷി

ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരിവർഗവിളയാണ് പടവലം.

Malayalam

നനവിള

നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞ തോതിലുള്ള നനവിളയായി സപ്തംബർ-ഡിസംബർ കാലങ്ങളിലും പടവലം കൃഷി ചെയ്യാം. ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമാണ്. സെന്റിൽ 14 തടങ്ങളേപാടൊള്ളു.

Image credits: Getty
Malayalam

അകലം

ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലവും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. നിലം നന്നായി കിളച്ചൊരുക്കിയശേഷം ചപ്പിലകൾ വിതറി കത്തിക്കുന്നത് മണ്ണിലെ കീടബാധകളെ ഇല്ലാതാക്കും.

Image credits: Getty
Malayalam

നിലമൊരുക്കാം

1സെന്റിൽ കൃഷി ചെയ്യാൻ 50കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടശേഷം 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌ പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക

Image credits: Getty
Malayalam

മികച്ച ഇനങ്ങൾ

കൂമുദി, മനുശ്രീ, ബേബി. ടി.എ.-19, എന്നിവയാണ് മികച്ച പടവലം ഇനങ്ങൾ

Image credits: Getty
Malayalam

വിത്തുകൾ

ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ അതിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കി പിഴുതുകളയണം.

Image credits: Getty
Malayalam

പന്തൽ

ഉറപ്പുള്ള പന്തൽ നിർമ്മിക്കുക. പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ പടവലംമൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും.

Image credits: Getty
Malayalam

സംരക്ഷിക്കണം

കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ടോ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം.

Image credits: Getty

ബീൻസ് കൃഷിചെയ്യാം വളരെ എളുപ്പത്തിൽ

ചേന എപ്പോൾ നടണം? എങ്ങനെ നടണം?

റംബൂട്ടാൻ മികച്ച വിളവ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൈനാപ്പിൾ കൃഷി; മികച്ച വിളവ് ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ