വമ്പന്‍ മാറ്റങ്ങളുമായി ഓസ്ട്രേലേയിക്കെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.
മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ഒരേയൊരു ടെസ്റ്റ് മത്സരം നടക്കുക.
അമൻജോത് കൗർ, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, വൈഷ്ണവി ശർമ്മ, സയാലി സത്ഘാരെ എന്നിവർ ടെസ്റ്റ് ടീമിലെത്തി.
ശുഭ സതീഷ്, സായ്ക ഇഷാഖ്, രാജേശ്വരി ഗെയ്ക്‌വാദ്, പൂജ വസ്ത്രാക്കർ, അരുന്ധതി റെഡ്ഡി, മേഘ്‌ന സിംഗ്, പ്രിയ പുനിയ എന്നിവർക്ക് ടീമിലെ സ്ഥാനം നഷ്ടമായി.
അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ 20 വയസ്സുകാരി വൈഷ്ണവി ശർമ്മയാണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ ജി. കമാലിനിയെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് ഒഴിവാക്കി. ടി20, ഏകദിന ടീമുകളിൽ ഉമാ ഛേത്രി പകരം കളിക്കും.
തായ്‌ലൻഡിൽ നടക്കുന്ന റൈസിംഗ് സ്റ്റാർ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യ 'എ' ടീമിനെ രാധാ യാദവ് നയിക്കും.
റൈസിംഗ് സ്റ്റാർ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യ 'എ' ടീമി മലയാളി താരം മിന്നുമണിയും ഇടം നേടി.
ഐസിസി ടി20 ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളില്‍ ഇന്ത്യ തന്നെ നമ്പര്‍ 1
രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ
നാഗ്പൂരില്‍ ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍
കോലിയില്ല, ഇന്ത്യയുടെ മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര