ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷൻ(വിസിഎ) സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്ന ചില കണക്കുകള്‍.
cricket-sports Jan 21 2026
Author: Gopalakrishnan C Image Credits:ANI
Malayalam
കളിച്ചത് 5 മത്സരങ്ങള്‍
നാഗ്പപൂരില്‍ ഇന്ത്യ ഇതുവരെ 5 ടി20 മത്സരങ്ങളാണ് കളിച്ചത്. 2009ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ആദ്യമത്സരം. അവസാന മത്സരം കളിച്ചത് 2022ല്‍ ഓസ്ട്രേലിയക്കെതിരെ.
Image credits: AFP
Malayalam
3 ജയം 2 തോല്‍വി
നാഗ്പൂരില്‍ കളിച്ച 5 ടി20 മത്സരങ്ങളില്‍ ഇന്ത്യ 3 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 2 മത്സരങ്ങളില്‍ പരാജയപ്പെട്ടു.
Image credits: insta/imsanjusamson
Malayalam
തോറ്റതിലൊന്ന് കിവീസിനോട്
രണ്ട് മത്സരങ്ങള്‍ തോറ്റതില്‍ ഒരെണ്ണം തോറ്റത് ന്യൂസിലന്‍ഡിനോടായിരുന്നുവെന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്.
Image credits: Getty
Malayalam
ചേസിംഗ് പണിയാകും
മറ്റൊരു കൗതുകകരമായ വസ്തുത ഇന്ത്യ നാഗ്പൂരില്‍ തോറ്റ രണ്ട് മത്സരങ്ങളും ചേസ് ചെയ്തപ്പോഴായിരുന്നു.
Image credits: ANI
Malayalam
നേര്‍ക്കുനേര്‍ പോരില്‍ ഇന്ത്യ
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇതുവരെ 25 ടി20 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ 14 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 10 എണ്ണം കിവീസ് ജയിച്ചു.
Image credits: Getty
Malayalam
അവസാന പരമ്പരയിലും ഇന്ത്യ
2023ല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ടി20 പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1നായിരുന്നു ഇന്ത്യ ജയിച്ചത്.