ടി20 ലോകകപ്പ് ആവേശത്തിന് വീണ്ടും അരങ്ങുണരുമ്പോള്‍ കഴിഞ്ഞ അഞ്ച് ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.
cricket-sports Jan 22 2026
Author: Gopalakrishnan C Image Credits:Getty
Malayalam
ബംഗ്ലാദേശില്‍ കോലി
ബംഗ്ലാദേശില്‍ നടന്ന 2014ലെ ടി20 ലോകകപ്പില്‍ 6 മത്സരങ്ങളില്‍ 319 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോറാറയത് വിരാട് കോലിയായിരുന്നു.
Image credits: Getty
Malayalam
ഇന്ത്യയിലും കിംഗ് ആയി കോലി
2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലും ഇന്ത്യൻ താരങ്ങളില്‍ ടോപ് സ്കോററായത് വിരാട് കോലി തന്നെ. 5 കളികളില്‍ 273 റണ്‍സാണ് കോലി നേടിയത്.
Image credits: Getty
Malayalam
തല ഉയര്‍ത്തി രാഹുല്‍
യുഎഇയിലും ഒമാനിലുമായി നടന്ന 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ 5 മത്സരങ്ങളില്‍ 194 റണ്‍സുമായി ടോപ് സ്കോററായത് കെ എല്‍ രാഹുലായിരുന്നു.
Image credits: AFP
Malayalam
ഒരേയൊരു രാജാവ്
2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ ടോപ് സ്കോററായതും കോലിയല്ലാതെ മറ്റാരുമല്ല. 6 കളികളില്‍ 296 റണ്‍സാണ് കോലി നേടിയത്.
Image credits: X@BCCI
Malayalam
ഒടുവില്‍ രോഹിത്
ഇന്ത്യ ചാമ്പ്യൻമാരായ 2024ലെ ടി20 ലോകകപ്പില്‍ ടോപ് സ്കോററായത് ക്യാപ്റ്റൻ രോഹിത് ശര്‍മയായിരുന്നു. 8 മത്സരങ്ങളില്‍ 257 റണ്‍സടിച്ചാണ് രോഹിത് റണ്‍വേട്ടയില്‍ ഒന്നാമനായത്.
Image credits: Getty
Malayalam
ഇനിയാര് അഭിഷേകോ
അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ടോപ് സ്കോററാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത് ഇന്ത്യയുടെ അഭിഷേക് ശര്‍മയാണ്. മിന്നും ഫോമിലാണ് ഇപ്പോള്‍ അഭിഷേക്.
Image credits: ANI
Malayalam
സഞ്ജുവിനും സാധ്യത
ലോകകപ്പ് ടീമില്‍ ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണും ടോപ് സ്കോറര്‍ നേട്ടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ് ഇത്തവണ.