Malayalam

ജഡേജയുടെ മോശം ഫോം

ഇന്ത്യൻ ടീമില്‍ മോശം ഫോമില്‍ തുടരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ പ്രതിസന്ധിയില്‍.

Malayalam

6 വര്‍ഷം ഒരു അര്‍ധസെഞ്ചുറിയില്ല

2020ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ജഡേജ ഏകദിന ക്രിക്കറ്റില്‍ അവസാനമായി ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയത്.

Image credits: Getty
Malayalam

നാട്ടിലെ കാര്യം അതിലും കഷ്ടം

ഇന്ത്യയില്‍ ജഡേജ അവസാനം അര്‍ധസെഞ്ചുറി നേടിയതാകട്ടെ 2013ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു.

Image credits: Getty
Malayalam

ബൗളിംഗിലും നിരാശ

അവസാനം കളിച്ച 5 ഏകദിനങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയുടെ അക്കൗണ്ടിലുള്ളത്. ഇക്കോണമിയാകട്ടെ 6.11 ആണ്.

Image credits: Getty
Malayalam

അക്സര്‍ റെഡി

ജഡേജക്ക് പകരം ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ടി20 ടീമില്‍ അക്സറാണ് ജഡേജയുടെ പിന്‍ഗാമിയായത്.

Image credits: stockPhoto
Malayalam

പരാഗും പരിഗണനയില്‍

ജഡേജയെപോലെ വിശ്വസിക്കാവുന്ന ബൗളറായി പരിഗണിക്കാനാവില്ലെങ്കിലും റിയാന്‍ പരാഗിനെയും ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ്.

Image credits: Getty
Malayalam

ഷഹബാസും മിടുക്കൻ

ബംഗാള്‍ ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് പരിഗണിക്കാവുന്ന മറ്റൊരു താരം, വിജയ് ഹസാരെ ട്രോഫിയില്‍ 390 റണ്‍സും 6 വിക്കറ്റും ഷഹബാസ് നേടിയിരുന്നു.

Image credits: Getty
Malayalam

വരുമോ മാനവ് സുതാര്‍

രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മാനവ് സുതാര്‍ ആണ് ജഡേജയുടെ പകരക്കാരനായി പരിഗണിക്കാവുന്ന മറ്റൊരു താരം. 25 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1011 റണ്‍സും 34 വിക്കറ്റും സുതാര്‍ നേടിയിട്ടുണ്ട്.

Image credits: Getty

അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച് സൂപ്പർ താരങ്ങളായി വളർന്ന താരങ്ങള്‍

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ

കോലിയും രോഹിത്തും അടങ്ങുന്ന സവിശേഷ പട്ടികയില്‍ ഇനി അഭിഷേക് ശര്‍മയും