കൗമാരതാരങ്ങളുടെ ലോകകപ്പായ അണ്ടര്‍ 19 ലോകകപ്പിന് സിംബാബ്‌വെയില്‍ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ അമേരിക്കയെ നേരിടുന്നു.
cricket-sports Jan 15 2026
Author: Gopalakrishnan C Image Credits:Getty
Malayalam
ഭാവി സൂപ്പര്‍ താരങ്ങളോ
അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച് പിന്നീട് ഇന്ത്യക്കായി കളിച്ച നിരവധി സൂപ്പര്‍ താരങ്ങളുണ്ട്.
Image credits: X
Malayalam
കോലി മുതല്‍ അര്‍ഷ്ദീപ് വരെ
2008ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വിരാട് കോലി.
Image credits: X
Malayalam
ഇന്ത്യയുടെ പേസ് കിംഗ്
2018ലെ അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച അര്‍ഷ്ദീപ് ഇന്ന് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ്.
Image credits: X
Malayalam
നായകൻ പ്രഥ്വി ഷാ
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന്‍റെ നായകനായിരുന്നു പൃഥ്വി ഷാ.
Image credits: X
Malayalam
ശ്രേയസും കൗമാരതാരം
2014ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ശ്രേയസ് അയ്യര്‍ ഇന്ത്യക്കായി കളിച്ചത്. ദക്ഷിണാഫ്രിക്ക ചാമ്പ്യൻമാരായപ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Image credits: Getty
Malayalam
രാഹുലും കളിച്ചിട്ടുണ്ട്
2010ലെ അണ്ടർ 19 ലോകകപ്പിലായിരുന്നു കെ എല്‍ രാഹുല്‍ ഇന്ത്യക്കായി കളിച്ചത്. ടൂര്‍ണമെന്‍റില്‍ 6 ഇന്നിംഗ്സില്‍ നിന്ന് 143 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്.
Image credits: X
Malayalam
വന്‍മതിലും
രാഹുല്‍ ദ്രാവിഡിനുശേഷം ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലായി മാറിയ ചേതേശ്വര്‍ പൂജാര 2006ലെ അണ്ടര്‍ 19 ലോകകപ്പിലാണ് ഇന്ത്യക്കായി കളിച്ചത്.
Image credits: X
Malayalam
ജഡേജ ചാമ്പ്യൻ
2008ൽ വിരാട് കോലിക്ക് കീഴില്‍ അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും പിന്നീട് ഇന്ത്യയുടെ നട്ടെല്ലായ രവീന്ദ്ര ജഡേജ.