Malayalam

ഐസിസി റാങ്കിംഗില്‍ നേട്ടം ഇന്ത്യൻ ഓപ്പണർമാർ

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും.

Malayalam

അഭിഷേക് രണ്ടാമത്

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി.

Image credits: ANI
Malayalam

അഫ്ഗാന്‍ പരമ്പര തുണച്ചു

തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍നേടിയ വെടിക്കെട്ട് ഫിഫ്റ്റിയാണ് അഭിഷേകിനെ തുണച്ചത്.

Image credits: ANI
Malayalam

ഇഷാന്‍ കിഷൻ നമ്പര്‍ വണ്‍

പുതിയ റാങ്കിംഗിലും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.

Image credits: Getty
Malayalam

തിലകിന് തിരിച്ചടി

അഫ്ഗാനെതിരെ കാര്യമായി അവസരം ലഭിക്കാതിരുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കേറിങ്ങി 8ാം സ്ഥാനത്തായി.

Image credits: ANI
Malayalam

ശ്രേയസിനും വീഴ്ച

ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ആറ് സ്ഥാനം താഴേക്കിറങ്ങി 29ാം സ്ഥാനത്തായതാണ് മറ്റൊരു പ്രധാന മാറ്റം.

Image credits: Getty
Malayalam

നേട്ടം കൊയ്ത് സഞ്ജു

അഫ്ഗാനെതിരായ രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ നാലു സ്ഥാനം മെച്ചപ്പെടുത്തിയ മലയാളി താരം സ‍ഞ്ജു സാംസണ്‍ 30-ാം സ്ഥാനത്തെത്തി.

Image credits: ANI
Malayalam

വന്‍ മുന്നേറ്റവുമായി അര്‍ഷ്ദീപ്

അഫ്ഗാനെതിരെ തിളങ്ങിയതോടെ അര്‍ഷ്ദീപ് സിംഗ് ബൗളിംഗ് റാങ്കിംഗില്‍ 11 സ്ഥാനം കയറി പതിനാലാം സ്ഥാനത്തെത്തി.

Image credits: Getty
Malayalam

കുതിച്ച് ബുംറ

ബൗളിംഗ് റാങ്കിംഗില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തിയ പേസര്‍ ജസ്പ്രീത് ബുംറ പത്താം സ്ഥാനത്തേക്ക് കയറി.

Image credits: Getty
Malayalam

വരുണിനും ഉയര്‍ച്ച

അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായെങ്കിലും വരുണ്‍ ചക്രവര്‍ത്തി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമത് എത്തി.

Image credits: ANI

രോ-കോ ഇന്ന് വീണ്ടും വേട്ടക്കിറങ്ങുന്നു, കൂടെ ഗില്ലും ബുമ്രയും

ടി20 ലോകകപ്പ് ചരിത്രത്തിലെ 'ആമവേഗ'മുള്ള സെഞ്ചുറികള്‍

ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി

ടീമിൽ വൻ അഴിച്ചുപണി, 6 താരങ്ങൾ പുറത്ത്, വനിതാ ടീമിനെ പ്രഖ്യാപിച്ചു