ടി20 ലോകകപ്പില്‍ ഏകദിന ക്രിക്കറ്റ് കളിച്ച് കവേഗം കുറഞ്ഞ സെഞ്ചുറികള്‍ നിരവധി ബാറ്റര്‍മാരുണ്ട്. അതാരൊക്കെയെന്ന് നോക്കാം.
cricket-sports Feb 03 2026
Author: Gopalakrishnan C Image Credits:Getty
Malayalam
വെടിക്കെട്ടല്ല ഓലപ്പടക്കം
ലോകകപ്പില്‍ വെടിക്കെട്ടില്ലാതെ വേഗം കുറഞ്ഞ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരില്‍ ഇന്നത്തെ വെടിക്കെട്ട് ബാറ്റര്‍മാരുമുണ്ടെന്നതാണ് കൗതുകകരം.
Image credits: Getty
Malayalam
ജോസേട്ടൻ
ഇംഗ്ലണ്ട് നായകനായിരുന്ന ജോസ് ബട്‌ലറും ഈ പട്ടികയിലുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ 67 പന്തില്‍ ബട്‌ലര്‍ നേടിയ സെഞ്ചുറിയാണ് ലോകകപ്പിലെ വേഗം കുറഞ്ഞ സെഞ്ചുറി.
Image credits: Getty
Malayalam
രണ്ടാമത് ജയവര്‍ധനെ
2010ലെ ടി20 ലോകകപ്പില്‍ 64 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ ആണ് ഈ പട്ടികയില്‍ രണ്ടാമത്.
Image credits: Getty
Malayalam
വെടിക്കെട്ട് വീരനായ ഗ്ലെന്‍ ഫിലിപ്സും
ന്യൂസിലന്‍ഡിന്‍റെ വെടിക്കെട്ട് ബാറ്ററായ ഗ്ലെന്‍ ഫിലിപ്സും ഉണ്ട് ഈ പട്ടികയില്‍. 2022ലെ ടി20 ലോകകപ്പില്‍ 64 പന്തിലാണ് ഫിലിപ്സ് സെഞ്ചുറി നേടിയത്.
Image credits: Getty
Malayalam
തമീം ഇക്ബാൽ
2016ലെ ടി20 ലോകകപ്പിലായിരുന്നു തമീം ഇക്ബാല്‍ വേഗം കുറഞ്ഞ സെഞ്ചുറി കുറിച്ചത്. 63 പന്തുകളിലാണ് തമീം മൂന്നക്കം കടന്നത്.
Image credits: Getty
Malayalam
ഇന്ത്യൻ താരവും പട്ടികയില്‍
ടി20 ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ താരമായ സുരേഷ് റെയ്നയും പട്ടികയിലുണ്ട്. 60 പന്തിലായിരുന്നു റെയ്ന സെഞ്ചുറി തികച്ചത്.
Image credits: Getty
Malayalam
ലോകകപ്പ് പൂരത്തിന് തുടക്കം
ഈ മാസം ഏഴിനാണ് ടി20 ലോകകപ്പ് നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടം തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ അമേരിക്കയാണ് എതിരാളികള്‍.