ബിഗ് ബോസ് മലയാളം സീസൺ സെവനിൽ നെവിനുമായുള്ള തർക്കത്തിന് ഇടയിൽ ആരോഗ്യ പ്രശ്നമുണ്ടായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാനവാസ് മടങ്ങിയെത്തിരിക്കുകയാണ്.
ഇന്നലത്തെ എപ്പിസോഡിൽ മോഹൻലാൽ മത്സരാർഥികളുമായി സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് ഷാനവാസ് ഹൗസിലേക്ക് തിരികെ എത്തിയത്.
ഡബിൾ ഓക്കെയാണ് എന്നും ബിഗ് ബോസ് നന്നായി നോക്കിയതായും തിരിച്ചെത്തിയ ഷാനവാസ് മത്സരാര്ഥികളോട് പറയുകയുണ്ടായി .
മത്സരാർഥികൾക്കെല്ലാം ഷാനവാസ് കൈ കൊടുത്തപ്പോൾ നെവിൻ ഷാനവാസിനോട് വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യു എന്നാണ് പറഞ്ഞത്.
ആര്യൻ ഇന്നലെ ഹൗസിലെ നിന്ന് അപ്രതീക്ഷിതമായി പുറത്തായതോടെ ഷാനവാസിന്റെ ഉന്നം ഇനി അക്ബറും നെവിനും ആണെന്ന് ഉറപ്പാണ്.
ജയിൽ നോമിനേഷനും മത്സരാർത്ഥികൾ പറഞ്ഞ പേര് നെവിന്റെയും അക്ബറിന്റെയുമാണ്.
തിരിച്ചെത്തിയ ഷാനവാസിന്റെ തന്ത്രപൂർവ്വമായ ഗെയിം സ്ട്രാറ്റജികൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് തുടക്കം; ആദ്യ പോയിന്റ് നേടി നെവിൻ
ടോപ് ഫൈവിൽ ആദിലയോ നൂറയോ?
'ഷാനവാസുമായി ഇനി യാതൊരു ബന്ധവുമില്ല'; തുറന്നടിച്ച് അനീഷ്
'ആദിലയും നൂറയും പറഞ്ഞത് വിഷമമായി'; ആരോടും മിണ്ടാതെ അനുമോൾ