ബിഗ് ബോസിലെ ഓരോ സീസണും അതിന്‍റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍.
entertainment-biggboss Oct 20 2025
Author: Web Desk Image Credits:hotstar
Malayalam
ഫൈനൽ ഫൈവ്
ബിഗ് ബോസ് നല്‍കുന്ന ഒരു കൂട്ടം ടാസ്കുകളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിയെ കാത്തിരിക്കുന്നത് ഫൈനല്‍ ഫൈവിലെ ഒരു സ്ഥാനമാണ്.
Image credits: hotstar
Malayalam
ലഭിക്കുന്നത് ഗംഭീര അവസരം
സീസണില്‍ ഇനി ഫൈനല്‍ 5 വരെ വോട്ടിംഗ് തേടേണ്ടതില്ലാത്ത അവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്.
Image credits: hotstar
Malayalam
ഇന്നലത്തെ എപ്പിസോഡിൽ തുടക്കം
സീസണ്‍ 7 ലെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് ഇന്നലത്തെ എപ്പിസോഡിൽ തുടക്കമായിരിക്കുകയാണ്.
Image credits: hotstar
Malayalam
ടാസ്ക് ഇങ്ങനെ
നൽകിയ ബാറ്റ് ഉപയോഗിച്ച് ഒരു ബോൾ ഹോൾഡ് ചെയ്ത് ആക്ടിവിറ്റി ഏരിയയിലെ വോക്കിങ് റയിലിലൂടെ നടന്ന് അറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ബാൾ ഇടുക എന്നായിരുന്നു ടാസ്ക്.
Image credits: hotstar
Malayalam
പോയിന്റ് നേടി നെവിൻ
ഏറ്റവും പെട്ടന്ന് പറഞ്ഞ പ്രകാരം ടാസ്ക് ഫിനിഷ് ചെയ്ത് പോയിന്റ് നേടിയത് നെവിനാണ്. തൊട്ടടുത്ത സ്ഥാനം ആദിലയ്ക്ക് ആയിരുന്നു.
Image credits: hotstar
Malayalam
ടാസ്കുകളുടെ ചാകര
ഇനി ടാസ്കുകളുടെ ചാകരയാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. ബുദ്ധിയോടെ കളിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആളായിരിക്കും ടിക്കറ്റ് ടു ഫിനാലെയിലൂടെ നേരിട്ട് ടോപ് ഫൈവിൽ എത്തുക.