Malayalam

യൂറിക് ആസിഡ്

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. യൂറിക് ആസിഡ് കൂടാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഇതാണ്.

Malayalam

മത്സ്യം

ഞണ്ട്, കക്ക, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങളിൽ വലിയ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകും.

Image credits: Getty
Malayalam

പാക്കറ്റ് ഭക്ഷണങ്ങൾ

ഫാസ്റ്റ് ഫുഡുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.

Image credits: Getty
Malayalam

നിർജ്ജലീകരണം

ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രത്തിലൂടെയുള്ള യൂറിക് ആസിഡിന്റെ വിസർജ്ജനം കുറയുന്നു. ഇത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകും.

Image credits: Getty
Malayalam

റെഡ് മീറ്റ്

റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു.

Image credits: Getty
Malayalam

മധുരമടങ്ങിയ പാനീയങ്ങൾ

അമിതമായി ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

Image credits: Getty
Malayalam

മദ്യം

അമിതമായി മദ്യപിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകാറുണ്ട്.

Image credits: Getty
Malayalam

പൊണ്ണത്തടി

പൊണ്ണത്തടിയും അമിതമായി കലോറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

Image credits: Getty

മലബന്ധം സ്വാഭാവികമായി അകറ്റുന്നതിന് കഴിക്കേണ്ട പഴങ്ങൾ

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 7 പഴങ്ങൾ

മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് വയറിൽ അണുബാധകൾ വരുന്നത് തടയും