നാരുകളാൽ സമ്പന്നവും എന്നാൽ കലോറി കുറഞ്ഞതുമായ പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Pixabay
Malayalam
വിശപ്പും കുറയ്ക്കുക ചെയ്യുന്നു.
പപ്പായയിലുള്ള നാരുകൾ വയർ നിറഞ്ഞതായി ദീർഘനേരം തോന്നിപ്പിക്കുകയും അതുവഴി അനാവശ്യമായ വിശപ്പും കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Pixabay
Malayalam
കണ്ണുകളെ സംരക്ഷിക്കുന്നു
കണ്ണിലെ കോർണിയയെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ പപ്പായയിൽ ധാരാളമുണ്ട്. കൂടാതെ, ഇതിലുള്ള ആന്റിഓക്‌സിഡന്റുകൾ 'മാക്യുലാർ ഡീജനറേഷൻ' സാധ്യത കുറയ്ക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കുന്നു
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ പപ്പായ ശരീരത്തിൽ കൊളാജൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.
Image credits: Getty
Malayalam
ആർത്തവ വേദന കുറയ്ക്കുന്നു
ആർത്തവ സമയത്ത് കഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകൾ പപ്പായ പതിവായി കഴിക്കണം. ആർത്തവ രക്തം സുഗമമായി പുറത്തേക്ക് വരാൻ ഇത് സഹായിക്കുന്നു
Image credits: Getty
Malayalam
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ സി പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 'ബീറ്റാ കരോട്ടിൻ' പപ്പായയിലുണ്ട്.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പൊട്ടാസ്യം, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പപ്പായ ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണമാണ്.
Image credits: Getty
Malayalam
മലബന്ധം ഒഴിവാക്കുന്നു
പപ്പായയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ജലാംശം, വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.