മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്ത് ചുളിവുകളുണ്ടാക്കാം. അതിനാല്‍ ഇവ ഒഴിവാക്കുക.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എരുവുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്‍മ്മത്തിന് നന്നല്ല.
സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള്‍ അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല.
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കൊളാജന്‍ ഉല്‍പാദത്തെ കുറയ്ക്കുകയും മുഖത്ത് ചുളിവുകള്‍ വരുത്തുകയും ചെയ്യും.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും.
കഫീനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ
ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍
തലമുടി വളരാന്‍ ഈ ഒരൊറ്റ ഭക്ഷണം പതിവാക്കൂ
മത്സ്യമല്ലാതെ, ഒമേഗ 3 അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ