നല്ല കരുത്തുള്ള നഖങ്ങള്‍ വളരാനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കാത്സ്യം, അയേണ്‍ എന്നിവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ബയോട്ടിന്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നഖങ്ങള്‍ക്ക് നല്ലതാണ്.
കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ഇവയും കഴിക്കാം.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.
മലബന്ധം അകറ്റാന്‍ സഹായിക്കും നാരുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍
അറിയാം, മത്തങ്ങ വിത്തിന്റെ ചില ദോഷവശങ്ങൾ
ബ്ലഡ് ഷുഗര്‍ ഉയരാതിരിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍