യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food May 22 2025
Author: Web Desk Image Credits:Getty
Malayalam
കോളിഫ്ലവര്‍
ക്രൂസിഫറസ് കുടുംബത്തിൽ ഉള്‍പ്പെടുന്ന കോളിഫ്ലവറില്‍ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
Malayalam
മഷ്റൂം
മഷ്റൂം അഥവാ കൂണിലും ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും മിതമായ അളവില്‍ മാത്രം കഴിക്കുക.
Image credits: Getty
Malayalam
കൊഴുപ്പ് അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പ് അമിതമായി അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ചിലരില്‍ യൂറിക് ആസിഡ് അടിയാന്‍ കാരണമാകാം.
Image credits: Getty
Malayalam
ഫ്രക്ടോസ് കൂടുതലുള്ള പാനീയങ്ങള്‍
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഫ്രക്ടോസ് കൂടുതലുള്ള പാനീയങ്ങളും യൂറിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും.
Image credits: Getty
Malayalam
കടല്‍മീനുകള്‍
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
Malayalam
റെഡ് മീറ്റ്
ബീഫ് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
Image credits: Getty
Malayalam
സോഡ
പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.