മൈഗ്രേൻ മാറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി മൈഗ്രേൻ തലവേദനയെ അകറ്റാന്‍ സഹായിക്കും.
മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മൈഗ്രേൻ മാറ്റാന്‍ സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും മൈഗ്രേൻ തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
മഗ്നീഷ്യം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മൈഗ്രേൻ മാറ്റാന്‍ സഹായിക്കും.
മൈഗ്രേൻ തലവേദനയെ അകറ്റാന്‍ പെപ്പര്‍മിന്‍റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
കോഫി, ചോക്ലേറ്റ്, ചീസ്, അച്ചാര്‍, അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവ ചിലരില്‍ തലവേദനയെ കൂട്ടാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നട്സും സീഡുകളും
ലിച്ചിപ്പഴം സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം
വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ജിഐ കൂടിയ ഭക്ഷണങ്ങൾ