Malayalam

ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

ബയോട്ടിന്റെ അളവ് കുറയുന്നത് ചർമ്മ പ്രശ്നങ്ങൾ, മുടി കൊഴിച്ചിൽ, കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവ ഉണ്ടാവാൻ കാരണമാകുന്നു. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

നട്സും സീഡ്‌സും

ബദാം, പീനട്ട്, വാൽനട്ട്, സൺഫ്ലവർ സീഡ് തുടങ്ങിയവയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാം.

Image credits: Getty
Malayalam

കൊഴുപ്പടങ്ങിയ മത്സ്യം

സാൽമൺ പോലുള്ള കൊഴുപ്പടങ്ങിയ മത്സ്യങ്ങളിലും ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ ഉള്ളതുകൊണ്ട് ഇത് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ചിക്കൻ ലിവർ

ചിക്കൻ ലിവറിലും ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. നന്നായി പാകം ചെയ്ത് ഇത് കഴിക്കാവുന്നതാണ്.

Image credits: social media
Malayalam

പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങൾ, സോയാബീൻ, പീനട്ട് എന്നിവയിൽ ധാരാളം ബയോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: Getty
Malayalam

മഷ്‌റൂം

മഷ്‌റൂം, കോളിഫ്ലവർ എന്നിവയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴം, അവോക്കാഡോ എന്നിവയിൽ ചെറിയ അളവിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അവശ്യ വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ഉണ്ട്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ധാരാളം ബയോട്ടിനും ആന്റിഓക്സിഡന്റുകളും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതേസമയം ഇത് നന്നായി പാകം ചെയ്ത് മാത്രമേ കഴിക്കാൻ പാടുള്ളു.

Image credits: Getty

മത്സ്യത്തെക്കാള്‍ പ്രോട്ടീൻ അടങ്ങിയ വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചോളൂ, ​ഗുണങ്ങൾ നിരവധിയാണ്

പച്ച മാങ്ങ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ

കൊളസ്‌ട്രോൾ കൂടുതലാണോ? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം