വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അനാരോഗ്യകരമായ കൊഴുപ്പും കലോറിയും അടങ്ങിയ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.
കുക്കീസ്, കേക്ക് എന്നിവയില്‍ ഷുഗറും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയും ഒഴിവാക്കുക.
കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യില്ല.
ഐസ്ക്രീമില്‍ ഷുഗറും ഫാറ്റും കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് കലോറി കൂടാന്‍ കാരണമാകും.
ചീസിൽ കൊഴുപ്പും സോഡിയത്തിന്റെ അളവും കൂടുതലാണ്. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും.
ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാര്‍ബോയും ഉപ്പും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും.
പഞ്ചസാരയും കലോറിയും കൂടുതല്‍ ഉള്ളതിനാല്‍ ഫ്രൂട്ട് ജ്യൂസുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
വെജിറ്റേറിയനാണോ? കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പ് അകറ്റാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങൾ
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍