Malayalam

ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Malayalam

വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഇലക്കറികള്‍

സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഇലക്കറികള്‍ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

Image credits: Getty
Malayalam

ഓട്സ്

ഫൈബറും മറ്റും അടങ്ങിയ ഓട്സ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
 

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി, ബി6, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

വയറിലെ കൊഴുപ്പ് അകറ്റാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങൾ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പതിവായി കഴിക്കുന്ന ഇവ കൊളസ്ട്രോൾ കൂട്ടും

പാല്‍ കുടിക്കാറില്ലേ? കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും