Malayalam

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

Malayalam

ആരോഗ്യകരമായ ഭക്ഷണക്രമം

ഉയർന്ന കലോറി അടങ്ങിയ, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
 

Image credits: Getty
Malayalam

വെള്ളം ധാരാളം കുടിക്കുക

ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ വെള്ളം ധാരാളം കുടിക്കേണ്ടതും പ്രധാനമാണ്.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുക

അമിത വണ്ണമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.

Image credits: Getty
Malayalam

വ്യായാമം

ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹ സാധ്യത കൂടുന്നതിന്‍റെ മറ്റൊരു പ്രധാന കാരണം. അതിനാല്‍ വ്യായാമം പതിവാക്കുക. 

Image credits: Getty
Malayalam

മദ്യപാനം ഒഴിവാക്കുക

മദ്യപാനവും നിയന്ത്രിക്കുക. കാരണം അമിത മദ്യപാനവും പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty
Malayalam

ഉറക്കം

ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാൽ രാത്രി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
 

Image credits: Getty
Malayalam

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക

മാനസിക സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ബ്ലഡ് ഷുഗര്‍ കൂടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Image credits: Getty

പതിവായി കഴിക്കുന്ന ഇവ കൊളസ്ട്രോൾ കൂട്ടും

പാല്‍ കുടിക്കാറില്ലേ? കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും

കോഴിയിറച്ചി, മുട്ട കഴിക്കാറില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ടവ

പ്രതിരോധശേഷി കൂട്ടാന്‍ നെല്ലിക്കയുമായി ചേർക്കാവുന്ന ഭക്ഷണങ്ങൾ