ഫാറ്റി ലിവർ രോഗമുള്ളവര്‍ കഴിക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.
ആപ്പിളിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
പപ്പായയിൽ എൻസൈമുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കിവിയും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
വെറുംവയറ്റില്‍ ഞാവൽപ്പഴം കഴിക്കൂ, അറിയാം ഗുണങ്ങള്‍
മലബന്ധം മാറാന്‍ സഹായിക്കുന്ന പാനീയങ്ങള്‍
തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍