ഞാവൽപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഫൈബര്‍ അടങ്ങിയ ഞാവൽപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര പ്രശ്നങ്ങള്‍ തടയാനും സഹായിക്കും.
വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലഡ് ഷുഗര്‍ കറയ്ക്കാന്‍ ഇവ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഞാവൽപ്പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
നാരുകള്‍ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ ഞാവല്‍പ്പഴം വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഞാവൽപ്പഴം സഹായിക്കും.
മലബന്ധം മാറാന്‍ സഹായിക്കുന്ന പാനീയങ്ങള്‍
തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍