ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. നാരുകൾ, പൊട്ടാസ്യം, ക്വെർസെറ്റിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പോഷകസമൃദ്ധമായ ആപ്പിൾ ഹൃദ്രോഗ സാധ്യതു കുറയ്ക്കുന്നു.
പതിവായി ആപ്പിൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയതിനാൽ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പെക്റ്റിൻ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും നല്ല കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം, വയറിളക്കം എന്നിവയിൽ ആശ്വാസം നൽകും.
ആപ്പിളിലെ പോളിഫെനോളുകൾ പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് ഉണ്ടാകുന്ന ടിഷ്യു കേടുപാടുകൾ തടയുകയും ടൈപ്പ് 2 പ്രമേഹ സാധ്യത 28% വരെ കുറയ്ക്കുകയും ചെയ്യും.
വിറ്റാമിൻ സി ധാരാളം അടങ്ങിയ ആപ്പിൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും സഹായിക്കുന്നു.
ആപ്പിൾ പതിവായി കഴിക്കുന്നത് അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ഈ ഗുണങ്ങൾ ലഭിക്കും
ബട്ടർ കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
ദിവസവും ഇഞ്ചി കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്
പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ