അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഭക്ഷണ സാധനമാണ് ബട്ടർ. ഇത് ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.
ബട്ടർ കേടുവരാതെ ഫ്രഷായിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്. അതേസമയം ആവശ്യത്തിന് ഉപയോഗിക്കാൻ കുറച്ച് ബട്ടർ റൂം ടെമ്പറേച്ചറിലും സൂക്ഷിക്കാം.
ഫ്രിഡ്ജിൽ ബട്ടർ വെയ്ക്കുമ്പോൾ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.
സൂര്യപ്രകാശവും മറ്റ് വെളിച്ചങ്ങളും ഇല്ലാത്ത സ്ഥലത്താവണം ബട്ടർ സൂക്ഷിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് അലിഞ്ഞുപോകാനും സ്വാദ് നഷ്ടപ്പെടാനും കാരണമാകും.
ഓരോ ഉപയോഗം കഴിയുമ്പോഴും ബട്ടർ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് വായുസമ്പർക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ബട്ടർ വായുകടക്കാത്ത പാത്രത്തിലാക്കി നന്നായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ബട്ടറിന്റെ ഘടനയും രുചിയും നിലനിർത്താൻ സഹായിക്കുന്നു.
ബട്ടർ കേടുവരാതെ സൂക്ഷിക്കാൻ ബട്ടർ പേപ്പർ ഉപയോഗിക്കാം. ഇത് ബട്ടർ പേപ്പറിൽ നന്നായി പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി, കേടുവരാതിരിക്കും.
മാസങ്ങളോളം കേടുവരാതിരിക്കാൻ ബട്ടർ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ദിവസവും ഇഞ്ചി കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്
പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ
നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
യൂറിക് ആസിഡിന്‍റെ അളവ് കൂടുതലോ? കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ