പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. 50 കഴിഞ്ഞ സ്ത്രീകൾ ഈ പവർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
food Mar 16 2026
Author: Ameena Shirin Image Credits:Getty
Malayalam
കിവി
കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മം, തലമുടി, എല്ലുകൾ എന്നിവയ്ക്ക് നല്ലതാണ്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.
Image credits: Getty
Malayalam
പ്രൂൺസ്
പ്രൂൺസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ എല്ലുകൾ ബലമുള്ളതാക്കാനും ഇത് നല്ലതാണ്.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: freepik
Malayalam
ഗ്രീക്ക് യോഗർട്ട്
എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നതിന് ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം കാത്സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
മഷ്‌റൂം
മഷ്‌റൂമിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വീക്കം തടയുകയും, ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഫ്ലാക്സ് സീഡ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹോർമോണുകളെ ബാലൻസ് ചെയ്യാനും ഫ്ലാക്സ് സീഡ് കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
വാൽനട്ട്
വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും ബ്ലഡ് പ്രഷറും കുറയ്ക്കാൻ സഹായിക്കും.