Malayalam

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. 100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 

Malayalam

വണ്ണം കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ. നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ.

Image credits: pexels
Malayalam

വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു

100 ഗ്രാമിൽ ഏകദേശം 2.3 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്. ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: pexels
Malayalam

രോഗപ്രതിരോധ ശേഷി കൂട്ടും

വിറ്റാമിൻ സി വളരെ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ചർമ്മ ആരോഗ്യത്തിനും സഹായിക്കുന്നു.

Image credits: pexels
Malayalam

മെറ്റബോളിസം വർദ്ധിപ്പിക്കും

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

Image credits: pexels
Malayalam

ദഹനം എളുപ്പമാക്കും

ദഹനം എളുപ്പമാക്കാൻ ബ്രോമെലൈൻ എന്ന സംയുക്തം സഹായിക്കുന്നു. അതായത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ ശരീരത്തിന് കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയും.

Image credits: pexels
Malayalam

വീക്കം കുറയ്ക്കും

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.

Image credits: freepik

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ഔഷധഗുണങ്ങളേറെയുള്ള പഴം ; ശരീരഭാരം കുറയ്ക്കും, ദഹനം എളുപ്പമാക്കും

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്