Malayalam

റെഡ് മീറ്റിന് പുറമേ ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

റെഡ് മീറ്റിന് പുറമേ ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

1. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.4 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ചീരയിലുണ്ട്. 

Image credits: Getty
Malayalam

2. മത്തങ്ങാ വിത്ത്

ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ മത്തങ്ങാ വിത്തുകളും കഴിക്കാം. മത്തങ്ങാ വിത്തില്‍ നിന്നും 2.5 മില്ലിഗ്രാം അയേണ്‍ ലഭിക്കും. 
 

Image credits: Getty
Malayalam

3. പയറുവര്‍ഗങ്ങള്‍

അര കപ്പ് വേവിച്ച പയറില്‍ നിന്നും 3.3 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ നിന്നും നാരുകളും പ്രോട്ടീനും ലഭിക്കും. 

Image credits: Getty
Malayalam

4. സ്ട്രോബെറി

ഒരു കപ്പ് അഥവാ 144 ഗ്രാം സ്ട്രോബെറിയില്‍ 0.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.    
 

Image credits: freepik
Malayalam

5. ബീറ്റ്റൂട്ട്

അയേണ്‍ അഥവാ ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Image credits: Getty
Malayalam

6. ഈന്തപ്പഴം

ഇരുമ്പ് അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. 
 

Image credits: Pinterest
Malayalam

7.  മുരങ്ങയില

ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

Image credits: Getty

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

തലമുടി വളരാന്‍ ഈ ഒരൊറ്റ ഭക്ഷണം പതിവാക്കൂ