മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞളിലെ കുര്‍കുമിനിന് ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിക്ക് സഹായിക്കും.
ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കും.
ഓര്‍മ്മശക്തി കൂട്ടാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
വയര്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റിൽ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങളെ തടയാനും സഹായിക്കും.
തലമുടി വളരാന്‍ സഹായിക്കുന്ന പാനീയങ്ങള്‍
തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ കെ; കഴിക്കേണ്ട ഭക്ഷണങ്ങള്‍
മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍