ബദാം കുതിർത്ത് കഴിച്ചോളൂ, അതിശയിപ്പിക്കുന്ന ഗുണങ്ങളിതാ....
ബദാമിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത് എന്നതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും. 8 മുതൽ 12 മണിക്കൂർ വരെ ബദാം കുതിർത്ത ശേഷം ബദാം കഴിക്കാം.
ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ലഘു ഭക്ഷണമാണ് ബദാം. ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കുക.
കുതിർത്ത ബദാമിൽ നാരുകൾ കൂടുതലുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബദാം. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.
ബദാം കുതിർത്ത് കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ദിവസവും രാവിലെ വെറും വയറ്റിൽ ബദാം കഴിക്കുന്നത് തലച്ചോറിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുന്നു.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വെജിറ്റേറിയനാണോ? കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പ് അകറ്റാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങൾ