പ്രീ ഡയബറ്റിസ് ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
health Aug 04 2026
Author: Ameena Shirin Image Credits:Getty
Malayalam
വറുത്ത ഭക്ഷണങ്ങൾ
ചിപ്സ്, ഫ്രൈസ്, സമോസ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ പെട്ടെന്ന് കൂടാൻ കാരണമാകുന്നു. പ്രീ ഡയബറ്റിസ് ഉള്ളവർ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം.
Image credits: Printerest
Malayalam
മധുരമുള്ള പാനീയങ്ങൾ
ബ്ലഡ് ഷുഗറിന്റെ അളവ് കൂടാൻ കാരണമാകുന്ന ഒന്നാണ് മധുരമുള്ള പാനീയങ്ങൾ. ഇതിൽ ആർട്ടിഫിഷ്യൽ ഷുഗറും ധാരാളം ചേർത്തിട്ടുണ്ടാകും.
Image credits: Getty
Malayalam
ഉയർന്ന മധുരമടങ്ങിയ പഴങ്ങൾ
പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഉയർന്ന മധുരമടങ്ങിയ പഴങ്ങൾ എപ്പോഴും കഴിക്കുന്നത് ബ്ലഡ് ഷുഗർ കൂടാൻ കാരണമാകും.
Image credits: Getty
Malayalam
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, മൈദാ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയിൽ ഫൈബർ വളരെ കുറവാണ്. ഇത് എളുപ്പം ദഹിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ ബ്ലഡ് ഷുഗർ കൂടാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
മദ്യം
പ്രീ ഡയബറ്റിസ് ഉള്ളവർ മദ്യം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ബ്ലഡ് ഷുഗർ പെട്ടെന്ന് ഉയരാൻ കാരണമാകും.
Image credits: Getty
Malayalam
പാക്കറ്റ് ഭക്ഷണങ്ങൾ
പാക്കറ്റ് ഭക്ഷണങ്ങളിൽ ആരോഗ്യകരമല്ലാത്ത കൊഴുപ്പും, ആർട്ടിഫിഷ്യൽ മധുരവുമൊക്കെ ചേർത്തിട്ടുണ്ടാകും. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് പ്രഷർ ഉയരാൻ കാരണമാകും.