പ്രോട്ടീനുകളുടെ ദഹനം, ധാതുക്കളുടെ സംഭരണം, പിത്തരസം ഉത്പാദനം തുടങ്ങി 500-ലധികം പ്രവർത്തനങ്ങൾ കരൾ ചെയ്യുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇക്കാര്യങ്ങൾ ചെയ്യൂ.
health Jul 19 2026
Author: Ameena Shirin Image Credits:x
Malayalam
പ്രോസസ്സഡ് ഭക്ഷണങ്ങൾ ഒഴിവാക്കാം
അൾട്രാ പ്രോസസ്സഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റും റിഫൈൻഡ് ഷുഗറും കരളിലെ കോശങ്ങളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
വെള്ളം കുടിക്കാം
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും. ഇത് കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
മദ്യം ഒഴിവാക്കാം
മദ്യം അമിതമായി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ അവതാളത്തിലാക്കും. അതിനാൽ മദ്യം കുടിക്കുന്നത് ഒഴിവാക്കാം.
Image credits: Getty
Malayalam
പച്ചക്കറി
ബ്രൊക്കോളി, ക്യാബേജ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ധാരാളം പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
Image credits: Getty
Malayalam
മധുരമടങ്ങിയ പാനീയങ്ങൾ
അമിതമായി മധുരമടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. അതിനാൽ ഇത്തരം പാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം.
Image credits: Getty
Malayalam
വെളുത്തുള്ളിയും മഞ്ഞളും
ഭക്ഷണത്തിൽ വെളുത്തുള്ളിയും മഞ്ഞളും ചേർക്കുന്നത് പ്രതിരോധശേഷി കൂട്ടാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Freepik
Malayalam
ശരീരഭാരം നിയന്ത്രിക്കാം
ശരീരഭാരം ശരിയായ രീതിയിൽ നിയന്ത്രിക്കുന്നത്, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കരൾ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.