ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ
ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങൾ
health Jul 18 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഹൃദയാഘാതം
ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്.
Image credits: Getty
Malayalam
നെഞ്ചുവേദന അനുഭവപ്പെടും
ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ അയാൾക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. ഹൃദയാഘാതം തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
പുകവലി ഒഴിവാക്കുക
പുകവലി ശീലം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷ രാസവസ്തുക്കൾ ധമനികളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുന്നു.
Image credits: freepik
Malayalam
ബിപി പരിശോധിക്കുക.
ഇടയ്ക്കിടെ ബിപി പരിശോധിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്നു. വീട്ടിൽ ഉപയോഗിക്കാവുന്ന ബിപി (BP) പരിശോധനാ ഉപകരണം വാങ്ങി ബിപി പരിശോധിക്കുക.
Image credits: Getty
Malayalam
കൊളസ്ട്രോൾ നിയന്ത്രിക്കുക
ഉയർന്ന കൊളസ്ട്രോൾ, ധമനികളിൽ ഫാറ്റി പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് നെഞ്ചുവേദന, രക്തം കട്ടപിടിക്കൽ, ഹൃദയാഘാതം, എന്നിവയ്ക്കുള്ള സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുക
ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കും.
Image credits: Getty
Malayalam
വ്യായാമം ശീലമാക്കുക
ദിവസവും 20 മിനുട്ട് നേരം വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താനും ഹൃദയാഘാതം തടയാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. അതേസമയം സോഡിയം (ഉപ്പ്), അധികമായി ചേർക്കുന്ന പഞ്ചസാര, പൂരിത കൊഴുപ്പുകൾ എന്നിവയുടെ അളവ് കുറയ്ക്കുകയും ചെയ്യുക.