Malayalam

വിഷാദം

വിഷാദം എന്നത് ഒരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഗുരുതരമായ ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

Malayalam

എപ്പോഴും വിഷമം തോന്നുക

എപ്പോഴും വിഷമം തോന്നുക, നല്ല കാര്യങ്ങൾ സംഭവിച്ചാലും സന്തോഷം ഇല്ലാതിരിക്കുക, ചെയ്യുന്ന ജോലികളിൽ ഒന്നും സംതൃപ്തി കിട്ടാത്ത അവസ്ഥ എന്നിവയെല്ലാം വിഷാദത്തിന്റെ ലക്ഷണമാണ്.

Image credits: Getty
Malayalam

സ്വയം വിലയില്ലാതെ തോന്നുക

യാഥാർഥ്യബോധമുള്ള കരണങ്ങൾക്കപ്പുറം എപ്പോഴും സ്വയം വിലയില്ലായ്മ പോലുള്ള വികാരങ്ങൾ ഉണ്ടാകുന്നത് വിഷാദത്തിന്റെ ലക്ഷണമാകാം.

Image credits: Getty
Malayalam

ക്ഷീണം

വിട്ടുമാറാത്ത ക്ഷീണം, ജോലികൾ ചെയ്യാൻ പ്രചോദനം തോന്നാത്ത സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

ആത്മഹത്യ ചെയ്യാൻ തോന്നുക

എപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നുന്നത് വിഷാദത്തിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.

Image credits: Getty
Malayalam

ഓർമ്മക്കുറവ്

ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുക, ഓർമ്മക്കുറവ് എന്നിവയെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

ശാരീരിക ബുദ്ധിമുട്ടുകൾ

നിരന്തരമായ ദഹന പ്രശ്നങ്ങൾ, തലവേദന, ശരീര വേദന തുടങ്ങിയവയെല്ലാം വിഷാദത്തിന്റെ ലക്ഷണമാകാം.

Image credits: Getty
Malayalam

ഉറക്കത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ശരിയായ രീതിയിൽ ഉറങ്ങാൻ കഴിയാതാവുക, അമിതമായി ഉറങ്ങുക, വിശപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വിഷാദത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.

Image credits: Getty

ക്ഷണക്രമത്തിൽ മഞ്ഞൾവെള്ളം ഉൾപ്പെടുത്തു; ഈ ആരോഗ്യ ഗുണങ്ങൾ ലഭിക്കും

തലമുടി തഴച്ച് വളരാൻ ദിവസവും ഈ പാനീയങ്ങൾ കുടിക്കൂ

ഈ നാല് ശീലങ്ങൾ വൃക്കകളെ തകരാറിലാക്കും

ഹൈപ്പർടെൻഷന്റെ അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ