Malayalam

മഞ്ഞൾവെള്ളം

ഭക്ഷണത്തിന്റെ നിറവും രുചിയും കൂട്ടാൻ മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താനും മഞ്ഞൾ നല്ലതാണ്. മഞ്ഞൾവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ദഹനപ്രക്രിയ സുഗമമാക്കുന്നു

ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ മഞ്ഞൾ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് വയറ് വീർക്കുന്ന അവസ്ഥ കുറയ്ക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഹൃദ്രോഗത്തെ തടയും

കൊളസ്ട്രോളിന്റെ ഉയർന്ന അളവാണ് പലപ്പോഴും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തക്കുഴലുകളുടെ ആന്തരിക പാളിയുടെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞൾ നല്ലതാണ്. 

Image credits: Getty
Malayalam

അൽഷിമേഴ്‌സ് രോഗം തടയുന്നു

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം, അൽഷിമേഴ്‌സിന് പ്രധാന കാരണമാകുന്ന വീക്കങ്ങളും ഓക്സിഡേറ്റീവ് തകരാറുകളും കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കുന്നു

രാത്രിയിൽ ചെറുചൂടുള്ള ഒരു ഗ്ലാസ് മഞ്ഞൾവെള്ളം കുടിക്കുന്നത് ശരീരത്തിലെ വീക്കങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മത്തിന്റെ ആരോഗ്യം

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി രക്തം ശുദ്ധീകരിക്കാൻ മഞ്ഞളിന് പ്രത്യേക കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയുന്നു.

Image credits: Getty
Malayalam

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty

തലമുടി തഴച്ച് വളരാൻ ദിവസവും ഈ പാനീയങ്ങൾ കുടിക്കൂ

ഈ നാല് ശീലങ്ങൾ വൃക്കകളെ തകരാറിലാക്കും

ഹൈപ്പർടെൻഷന്റെ അവഗണിക്കാൻ പാടില്ലാത്ത 7 ലക്ഷണങ്ങൾ

രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ