തലമുടി നന്നായി വളരണമെങ്കിൽ നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മുടി തഴച്ച് വളരാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പാനീയങ്ങൾ കുടിക്കൂ.
health Jun 22 2026
Author: Ameena Shirin Image Credits:Getty
Malayalam
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
Image credits: Getty
Malayalam
വെള്ളരി ജ്യൂസ്
വെള്ളരിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ അകറ്റാനും ആരോഗ്യമുള്ള തലമുടി ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
സ്ട്രോബെറി ജ്യൂസ്
സ്ട്രോബെറിയിൽ ഫോളറ്റ്, വിറ്റാമിൻ സി, മഗ്നീഷ്യം, ബയോട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് തലമുടി നന്നായി വളരാൻ സഹായിക്കും.
Image credits: Getty
Malayalam
പ്രൂൺ ജ്യൂസ്
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് പ്രൂൺസ്. ഇതിൽ അയൺ, മഗ്നീഷ്യം, വിറ്റാമിൻ b6, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
Image credits: Getty
Malayalam
നെല്ലിക്ക ജ്യൂസ്
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും തലമുടി നന്നായി വളരാനും സഹായിക്കും.
Image credits: Getty
Malayalam
ഓറഞ്ച് ജ്യൂസ്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സിയും ഫോളറ്റും അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
ചീര ജ്യൂസ്
ചീരയിൽ അയൺ മാത്രമല്ല പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കോപ്പർ, കരോട്ടിനോയ്ഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള തലമുടി ലഭിക്കാൻ സഹായിക്കും.